ആ അഞ്ചുമാസക്കാരി കിടന്നത് ശവപ്പെട്ടിക്ക് മുകളില്ല; അച്ഛന്റെ നെഞ്ചിലായിരുന്നു
ബന്ധുക്കളിലാരോ അവളെ അച്ഛന്റെ ഒരാഗ്രഹപൂര്‍ത്തീകരണമെന്ന പോലെ ആ ശവമഞ്ചത്തിന് മുകളില്‍ കിടത്തിയപ്പോഴും അവള്‍ കരഞ്ഞില്ല. ഒന്ന് അനങ്ങുക പോലും ചെയ്യാതെ ചുറ്റും ഏവരേയും നോക്കി കണ്ണുമിഴിച്ചു കിടന്നു.
കാശ്മീരില്‍ കൊല്ലപ്പെട്ട അച്ഛന്റെ മൃതദേഹത്തിനരികില്‍ അവളിരുന്നത് വളരെ പക്വതയോടെയായിരുന്നു.. ബന്ധുക്കളിലാരോ അവളെ അച്ഛന്റെ നടക്കാതെ പോയ ഒരാഗ്രഹപൂര്‍ത്തീകരണമെന്ന പോലെ ആ ശവമഞ്ചത്തിന് മുകളില്‍ കിടത്തിയപ്പോഴും അവള്‍ കരഞ്ഞില്ല.. ഒന്ന് അനങ്ങുക പോലും ചെയ്യാതെ ചുറ്റും ഏവരേയും നോക്കി കണ്ണുമിഴിച്ചു കിടന്നു. പക്ഷേ, അതുകണ്ട് അവിടെ നിന്നവരെല്ലാം കരഞ്ഞു.. കണ്ണ് നിറയാതെ ആര്‍ക്കും ആ കാഴ്ച കണ്ടുനില്‍ക്കാനാവില്ലായിരുന്നു.
കശ്മീരില്‍ വീരമൃത്യു വരിച്ച മുകുത് ബിഹാരി മീണയുടെ ശവസംസ്‌കാര ചടങ്ങിനിടെയായിരുന്നു ഏവരുടെയും കണ്ണ് നിറച്ച ഈ കാഴ്ച. ആചാരത്തിന്റെ ഭാഗമായി മുത്തച്ഛന്റെ കൈകളിലേറി കുഞ്ഞ് ആരു തന്നെയാണ് അച്ഛന്റെ ചിതയ്ക്ക് തീകൊളുത്തിയതും. ആര്‍മി പാരാട്രൂപ്പറായിരുന്ന മുകുത് ബിഹാരി മീന ജൂലായ് 11 ന് കാശ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് കൊല്ലപ്പെട്ടത്. 25 കാരനായ മീന ലഥാനിയ ഗ്രാമത്തില്‍ നിന്നാണ് ആര്‍മിയില്‍ എത്തിയത്.
ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ ജലാവര്‍ ജില്ലാ കളക്ടര്‍ ജിതേന്ദ്ര സോണി ആരുവിനായെഴുതിയ കത്തും വളരെ വൈകാരികമായിരുന്നു. 'അച്ഛന്റെ ശവമഞ്ചത്തിനുമേല്‍ അച്ഛന്റെ മുഖത്തേക്കു നോക്കി കരയാതിരിക്കുകയാണ് നീ. നിന്റെ നിഷ്‌കളങ്കത ഏറെ വികാരങ്ങളാണ് ഉയര്‍ത്തുന്നത്. ഈ രാജ്യത്തെ എല്ലാ ജനങ്ങളുടെയും അനുഗ്രം നിനക്കൊപ്പമുണ്ട്. നിന്റെ അച്ഛന്റെ മഹത്തായ രക്തസാക്ഷിത്വത്തില്‍ അഭിമാനമുള്ളവളായി നീ വളരുക'- കളക്ടര്‍ കുറിച്ചു.
ശനിയാഴ്ചയാണ് ഖാന്‍പുരില്‍ മുകുത് ബിഹാരി മീണയുടെ സംസ്‌കാരം നടന്നത്. പൂര്‍ണ സൈനിക ബഹുമതികളോടെയാണ് മൃതദേഹം സംസ്‌കരിച്ചത്. പൊതുപ്രവര്‍ത്തകരും സൈനികോദ്യോഗസ്ഥരും അടക്കം വലിയ ജനാവലിയാണ് അദ്ദേഹത്തിന് അന്തിമാഭിവാദ്യമര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നത്.
Adjust Story Font
16