സ്വാമി അഗ്നിവേശിന് നേരെ ബി.ജെ.പി ആക്രമണം
സാമൂഹ്യ പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശിന് നേരെ ആക്രമണം. ജാര്‍ഖണ്ഡിലെ പക്കൂരില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണം.
സാമൂഹ്യ പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശിന് നേരെ ആക്രമണം. ജാര്‍ഖണ്ഡിലെ പക്കൂരില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണം. അഗ്നിവേശിന് നേരെ കരിങ്കൊടി വീശിയും മുദ്രാവാക്യം വിളിച്ചുമെത്തിയ പ്രവര്‍ത്തകരാണ് അദ്ദേഹത്തെ കയ്യേറ്റം ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തി ഉടന്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി രഘുബര്‍ ദാസ് പൊലീസിന് നിര്‍ദേശം നല്‍കി.
റാഞ്ചിയില്‍ നിന്ന് 365 കിലോമീറ്റര്‍ അകലെയുള്ള പക്കൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സ്വാമി അഗ്നിവേശ്. അദ്ദേഹത്തിന് സംഘാടകര്‍ ഊഷ്മള സ്വീകരണവും ഒരുക്കിയിരുന്നു. ഇതിനിയൊണ് ഒരു സംഘം ആളുകള്‍ ജയ് ശ്രീറാം വിളികളോടെ എത്തിയത്. തുടര്‍ന്ന് 80 കാരനായ സ്വാമി അഗ്നിവേശിനെ ഇവര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. '' ഞാന്‍ അക്രമങ്ങള്‍ക്ക് എതിരാണ്. സമാധാനം മാത്രമാണ് ഞാന്‍ ആഗ്രഹിച്ചിട്ടുള്ളു. അതിന് വേണ്ടി മാത്രമാണ് എന്‍റെ ജീവിതം. എന്നിട്ടും അവര്‍ എന്തിനാണ് എന്നെ ആക്രമിച്ചതെന്ന് എനിക്ക് മനസിലാകുന്നില്ല'' - സ്വാമി അഗ്നിവേശ് പറഞ്ഞു.
പ്രതിഷേധക്കാരും അക്രമികളും തന്നെ വളഞ്ഞപ്പോഴും അവിടെയെങ്കിലും ഒരു പൊലീസുകാരന്‍ പോലുമുണ്ടായിരുന്നില്ല. ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നും പ്രതിഷേധിച്ചതെന്നും അഗ്നിവേശ് എത്തിയ ഹോട്ടല്‍ ഉടമ പറഞ്ഞു. ''ഞാന്‍ പ്രതിഷേധക്കാരോട് ചര്‍ച്ച നടത്താന്‍ തയാറായിരുന്നു. എന്നാല്‍ ആരും എന്നോട് സംസാരിക്കാന്‍ തയറായില്ല. അതുകൊണ്ട് തന്നെ ഞാന്‍ എന്‍റെ ഗോത്ര വിഭാഗ സുഹൃത്തുക്കള്‍ക്കൊപ്പം സെമിനാറില്‍ പങ്കെടുക്കാന്‍ ഒരുങ്ങി. അപ്പോഴാണ് അവര്‍ കരിങ്കൊടികളുമായി എത്തിയത്. അവര്‍ എനിക്ക് നേരെ ക്രൂരമായ അസഭ്യവര്‍ഷം തന്നെ നടത്തി. പിന്നീട് ഇടിക്കുകയും തൊഴിക്കുകയും തറയിലൂടെ വലിച്ചിഴക്കുകയും ചെയ്തു.'' - അഗ്നിവേശ് പറഞ്ഞു.
Adjust Story Font
16