നൃത്തച്ചുവടുകളോടെ വാഹനങ്ങളെ നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസ്
ചെന്നൈയിലെ ഗതാഗത കുരുക്കില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ സിഗ്‌നലിനു കാത്തുനിക്കാതെ വരുന്ന ഡ്രൈവര്‍മാര്‍ പോലും രാജേഷിന്റെ പ്രകടനം കണ്ട് അന്തം വിട്ടു നില്‍ക്കും.
ചെന്നൈയിലെ കത്തുന്ന വെയിലില്‍ തന്റേതായ ശൈലിയില്‍ വാഹനങ്ങള്‍ നിയന്ത്രിച്ച് വ്യത്യസ്തനാവുകയാണ്, എസ്. രാജേഷ് എന്ന ട്രാഫിക് പൊലിസുകാരന്‍. വേഗത്തിലെത്തുന്ന വാഹനങ്ങളെ നിയന്ത്രിയ്ക്കുന്ന ശൈലി കണ്ടാല്‍ ആരും ഒന്നു നോക്കി പോകും. നൃത്തത്തിന്റെ വേഗതയാണ് രാജേഷിന്റെ ട്രാഫിക് നിയന്ത്രണത്തിനും.
ഇതാണ് എസ്.രാജേഷ്. ചെന്നൈയിലെ ട്രാഫിക് പൊലിസുകാരന്‍. പൊള്ളുന്ന വെയിലില്‍ പൊലിസ് എയ്ഡ് പോസ്റ്റിലിരുന്ന് വാഹനങ്ങള്‍ നിയന്ത്രിയ്ക്കുന്ന ഭൂരിപക്ഷം വരുന്ന പൊലീസുകാര്‍ക്ക് മാതൃകയാണ് ഇയാള്‍. വ്യത്യസ്ഥനാവുമ്പോഴാണ് ആളുകള്‍ ശ്രദ്ധിയ്ക്കുക. അപ്പോള്‍ നമ്മുടെ പ്രവര്‍ത്തിയും ശ്രദ്ധിയ്ക്കും. അതോടെ, വാഹന നിയന്ത്രണം എളുപ്പമാകും.
ചെന്നൈയിലെ ഗതാഗത കുരുക്കില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ സിഗ്‌നലിനു കാത്തുനിക്കാതെ വരുന്ന ഡ്രൈവര്‍മാര്‍ പോലും രാജേഷിന്റെ പ്രകടനം കണ്ട് അന്തം വിട്ടു നില്‍ക്കും. തുടക്കത്തില്‍ ഫ്രണ്ട്‌സ് ഓഫ് പൊലീസ് എന്ന സന്നദ്ധ സംഘടനയില്‍ അംഗമായിരുന്നു. പിന്നീട് ഹോം ഗാര്‍ഡായി. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി സേനയില്‍ ചേര്‍ന്നിട്ട്. ഇപ്പോള്‍, ഗ്രേഡ് ഹെഡ് കോണ്‍സ്റ്റബിള്‍. ഒന്നരവര്‍ഷം മുന്‍പാണ് ട്രാഫിക്കിലേയ്ക്ക് മാറ്റം കിട്ടിയത്.
Adjust Story Font
16