Quantcast

വീണ്ടും മലക്കംമറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍; പുതിയ കോച്ച് ഫാക്ടറികള്‍ വേണ്ട

വിഷയത്തില്‍ വിട്ടുവീഴ്ച്ചക്കില്ലെന്നും ശക്തമായ പ്രതിഷേധ പരിപാടിയുമായി മുന്നോട്ടു പോകുമെന്നും എംബി രാജേഷ് എംപി കൂട്ടിച്ചേര്‍ത്തു.

MediaOne Logo

Web Desk

  • Published:

    19 July 2018 2:10 AM GMT

വീണ്ടും മലക്കംമറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍; പുതിയ കോച്ച് ഫാക്ടറികള്‍ വേണ്ട
X

പാലക്കാട് കോച്ച് ഫാക്ടറി വിഷയത്തില്‍ വീണ്ടും മലക്കം മറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. പുതിയ കോച്ച് ഫാക്ടറികള്‍ ആവശ്യമില്ലെന്നും റെയില്‍വേയ്ക്ക് ആവശ്യമായ കോച്ചുകള്‍ നിര്‍മ്മിക്കാന്‍ നിലവിലെ കോച്ച് ഫാക്ടറികള്‍ പര്യാപ്തമാണെന്നുമാണ് മന്ത്രാലയത്തിന്‍റെ നിലപാട്. കേരളത്തിലെ എംപിമാരുടെ രേഖാമൂലമുള്ള ചോദ്യത്തിന് കേന്ദ്ര മന്ത്രി പിയുഷ് ഗോയലാണ് മറുപടി നല്‍കിയത്. എംബി രാജേഷ് എംപിക്ക് അയച്ച കത്തില്‍ രാജ്യത്ത് ഇനി കോച്ച് ഫാക്ടറിയുടെ ആവശ്യമില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍ കത്ത് വിവാദമായതോടെ മന്ത്രി കളം മാറി. ഭരണപരിഷ്കരണ കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചപ്പോഴായിരുന്നു മന്ത്രി ഇങ്ങനെ പറഞ്ഞത്. എന്നാല്‍ എംപിമാരായ എംബി രാജേഷ്, എ സമ്പത്ത് എന്നിവരുടെ രേഖാമൂലമുള്ള ചോദ്യത്തിനായിരുന്നു പാര്‍ലമെന്‍റില്‍ മന്ത്രിയുടെ മറുപടി. വിഷയത്തില്‍ വിട്ടുവീഴ്ച്ചക്കില്ലെന്നും ശക്തമായ പ്രതിഷേധ പരിപാടിയുമായി മുന്നോട്ടു പോകുമെന്നും എംബി രാജേഷ് എംപി കൂട്ടിച്ചേര്‍ത്തു. 2008ൽ പ്രഖ്യാപിച്ച പദ്ധതിക്കായി സംസ്ഥാനസർക്കാർ കൃഷിഭൂമിയുൾപ്പെടെ 239 ഏക്കര്‍ ഏറ്റെടുത്ത് നല്‍കിയിട്ടുണ്ട്.

TAGS :

Next Story