ഗാര്‍ഹികോപകരണങ്ങളുടെ വില കുറയും
സാനിറ്ററി പാഡിനെ ജിഎസ്ടിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കി. റഫ്രിജറേറ്റര്‍, വാക്വം ക്ലീനന്‍, ചെരുപ്പ് തുടങ്ങിയവയുടെയും നികുതി കുറച്ചു...
സാനിറ്ററി പാഡുകള്‍ അടക്കം നൂറോളം ഉല്‍പന്നങ്ങള്‍ക്ക് കൂടി വിലകുറയും. സാനിറ്ററി പാഡിനെ ജിഎസ്ടിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കി. റഫ്രിജറേറ്റര്‍, വാക്വം ക്ലീനന്‍, ചെരുപ്പ് തുടങ്ങിയവയുടെയും നികുതി കുറച്ചു. ഡല്‍ഹിയില്‍ ചേര്‍ന്ന 28 ആമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം.
നേരത്തെ സാനറ്റിപാഡുകള്‍ക്ക് 28 ശതമാനം നികുതി നിശ്ചയിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതോടെ അത് 12 ശതമാനമാക്കി കുറച്ചു. ഇപ്പോള്‍ നികുതി പൂര്‍ണ്ണമായും എടുത്ത് കളയുകയാണുണ്ടായത്. 28 ശതമാനം നികുതി ചുമത്തിയിരുന്ന റഫ്രിജറേറ്റര്‍, 36 സെന്റീ മീറ്ററിന് താഴെയുള്ള ടിവി, തുകല്‍ ഉല്‍പന്നങ്ങള്‍, പെയിന്റ്, വാര്‍ണിഷ്, ഫ്‌ലോറിംഗിനുള്ള മുള, വാക്വം ക്ലീനര്‍, മിക്‌സി, ഫുഡ് ഗ്രെന്റര്‍, വാഷിംഗ് മെഷീന്‍ തുടങ്ങി ഏതാനും ഉല്‍പന്നങ്ങളെ 12 ശതമാനത്തിന്റെ സ്‌ളാബിലേക്ക് മാറ്റാനും തീരുമാനമായി. ജിഎസ്ടി നിയമത്തിലെ 46 ഭേദഗതികള്‍ക്കും കൗണ്‍സില്‍ അംഗീകാരം നല്‍കി.
1000 രൂപക്ക് താഴെയുള്ള ചെരുപ്പുകള്‍ക്കും ഇനി വില കുറയും. ഇവയുടെ നികുതി അഞ്ച് ശതമാനമാക്കി. നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള ഫോമിന്റെ മാതൃക കൂടുതല്‍ ലളിതമാക്കും. പെട്രോള്‍ ഡീസല്‍ എന്നിവയെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്ന കാര്യം ചര്‍ച്ച ആയില്ല. ചെറുകിട വ്യവസായികമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ആഗസ്റ്റ് നാലിന് പ്രത്യേക ജിഎസ്ടി കൗണ്‍സില്‍ ചേരുമെന്നൂം കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
Adjust Story Font
16