Quantcast

ബി.ജെ.പിയെ ‘കൊട്ടി’ മമത: പന്തല്‍ പോലും കെട്ടാനറിയാത്തവര്‍ എങ്ങനെ രാജ്യം കെട്ടിപ്പടുക്കും?   

ലോക്‌സഭ തെരഞ്ഞടുപ്പില്‍ കൊല്‍ക്കത്തയിലെ 42 സീറ്റിലും വിജയിക്കുമെന്ന്‌ വ്യക്തമാക്കിയ മമത രാജ്യത്തെ രക്ഷിക്കാന്‍ ബി.ജെ.പിയെ ഭരണത്തില്‍ നിന്ന്‌ പുറത്താക്കുമെന്നും വ്യക്തമാക്കി.   

MediaOne Logo

Web Desk

  • Published:

    21 July 2018 11:32 AM GMT

ബി.ജെ.പിയെ ‘കൊട്ടി’ മമത: പന്തല്‍ പോലും കെട്ടാനറിയാത്തവര്‍ എങ്ങനെ രാജ്യം കെട്ടിപ്പടുക്കും?   
X

ബി.ജെ.പിയേയും കേന്ദ്രസര്‍ക്കാറിനെയും വിമര്‍ശിച്ചും പരിഹസിച്ചും ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവുമായ മമത ബാനര്‍ജി. വരുന്ന ലോക്‌സഭ തെരഞ്ഞടുപ്പില്‍ പശ്ചിമബംഗാളിലെ 42 സീറ്റിലും വിജയിക്കുമെന്ന്‌ വ്യക്തമാക്കിയ മമത രാജ്യത്തെ രക്ഷിക്കാന്‍ ബി.ജെ.പിയെ ഭരണത്തില്‍ നിന്ന്‌ പുറത്താക്കുമെന്നും വ്യക്തമാക്കി. 1993ല്‍ കൊല്‍ക്കത്തയിലെ വിക്ടോറിയ ഹൗസിന്‌ പുറത്തുണ്ടായ വെടിവെപ്പില്‍ 13 പാര്‍ട്ടിപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരെ അനുസ്‌മരിച്ച്‌ നടന്ന പ്രസംഗത്തിലാണ്‌ മമതയുടെ അതിരൂക്ഷ വിമര്‍ശം.

മധ്യപ്രദേശിലെയും രാജസ്ഥാനിലെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്‌ കനത്ത പരാജയം സംഭവിക്കും, ഒരു പന്തല്‍ നിര്‍മ്മിക്കാനറിയാത്തവര്‍ എങ്ങനെ രാജ്യം കെട്ടിപ്പടുക്കുമെന്നും മമത ചോദിച്ചു. മിഡ്‌നാപൂരില്‍ അടുത്തിടെ മോദി പങ്കെടുത്ത റാലിക്ക്‌ വേണ്ടി നിര്‍മ്മിച്ച പന്തല്‍ തകര്‍ന്നിരുന്നു. ഇക്കാര്യം സൂചിപ്പിച്ചായിരുന്നു മമതയുടെ പരിഹാസം. 2019ലെ പൊതുതെരഞ്ഞെടുപ്പ്‌ എന്‍ഡിഎക്ക്‌ കനത്ത അടിയായിരിക്കും, അതിനുള്ള വഴി ബംഗാള്‍ കാണിച്ച്‌ തരും, ഇവിടുത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും ജയിക്കും മമത പറഞ്ഞു. ഹിറ്റ്‌ലര്‍ ഭരണത്തിന്‌ കീഴിലാണ്‌ നമ്മള്‍ ജീവിക്കുന്നത്‌, ഈ ലഹളക്കാരാണ്‌ രാജ്യം ഭരിക്കുന്നതെന്നും മമത പറഞ്ഞു.

ബി.ജെ.പി ജനങ്ങള്‍ക്കിടയില്‍ താലിബാനികളെ സൃഷ്ടിക്കുകയാണെന്നായിരുന്നു ആള്‍ക്കൂട്ടക്കൊലപാതകം സൂചിപ്പിച്ച്‌ മമത വ്യക്തമാക്കിയത്‌, ബി.ജെ.പിയിലും ആര്‍.എസ്‌.എസിലും നല്ലവരുണ്ട്‌ അവരെ ബഹുമാനിക്കുന്നു, എന്നാല്‍ ചിലര്‍ വൃത്തികെട്ട കളി കളിക്കുകയാണെന്നും മമത പറഞ്ഞു. ആള്‍ക്കൂട്ടക്കൊലപാതകങ്ങളില്‍ സംസ്ഥാനങ്ങളോട്‌ നടപടിയെടുക്കാനാണ്‌ മോദി ആവശ്യപ്പെട്ടത്‌, എന്നാല്‍ സ്വന്തം മന്ത്രിസഭയിലെ അംഗങ്ങള്‍ നടത്തുന്ന വിദ്വേഷ പ്രചാരകര്‍ക്കെതിരെ മോദി നടപടിയെടുക്കണമെന്നും മമത ആവശ്യപ്പെട്ടു.

TAGS :

Next Story