‘ആ മണ്ടനെ കെട്ടിപ്പിടിക്കാന്‍ മോദി സമ്മതിക്കരുതായിരുന്നു, അതൊരു കൊലപാതക ശ്രമമെന്ന് സംശയിക്കുന്നു’ സുബ്രഹ്മണ്യം സ്വാമി
“സുനന്ദ പുഷ്‌ക്കറിന്റെ കയ്യില്‍ കാണപ്പെട്ടതുപോലുള്ള ചെറു സുഷിരങ്ങളില്ലെന്ന് ഉറപ്പുവരുത്താന്‍ നമോ എത്രയും പെട്ടെന്ന് വൈദ്യ പരിശോധന നടത്തുകയാണ് ചെയ്യേണ്ടത്”
അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെട്ടിപ്പിടിച്ചതിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ബിജെപി രാജ്യസഭാ എംപി സുബ്രഹ്മണ്യന്‍ സ്വാമി. മോദിക്കെതിരെ നടന്ന കൊലപാതക ശ്രമമായിരുന്നോ രാഹുലിന്റെ ആലിംഗനമെന്ന സംശയമാണ് സുബ്രഹ്മണ്യം സ്വാമി ഉന്നയിച്ചിരിക്കുന്നത്.
'ആ മണ്ടനെ കെട്ടിപ്പിടിക്കാന്‍ നമോ(നരേന്ദ്രമോദി) ഒരിക്കലും അനുവദിക്കരുതായിരുന്നു. ശത്രുക്കള്‍ക്കു നേരെ റഷ്യക്കാരുടേയും ഉത്തരകൊറിയക്കാരുടെയുമൊക്കെ വിഷസൂചി കൊണ്ടുള്ള ഒരുപ്രയോഗമുണ്ട്. സുനന്ദ പുഷ്‌ക്കറിന്റെ കയ്യില്‍ കാണപ്പെട്ടതുപോലുള്ള ചെറു സുഷിരങ്ങളില്ലെന്ന് ഉറപ്പുവരുത്താന്‍ നമോ എത്രയും പെട്ടെന്ന് വൈദ്യ പരിശോധന നടത്തുകയാണ് ചെയ്യേണ്ടത്' എന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ
വെള്ളിയാഴ്ച്ച പാര്‍ലമെന്റില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെയായിരുന്നു വിവാദമായ 'ആലിംഗനം' നടന്നത്. തന്റെ പ്രസംഗശേഷം രാഹുല്‍ ഗാന്ധി സീറ്റില്‍ നിന്നും നേരെ പ്രധാനമന്ത്രിയുടെ കസേരക്കടുത്തെത്തി കുനിഞ്ഞ് കെട്ടിപ്പിടിക്കുകയായിരുന്നു. ഒരു നിമിഷം നരേന്ദ്ര മോദിയും സഭയിലെ മറ്റംഗങ്ങളും സ്തംഭിച്ചു പോകുകയും ചെയ്തു. തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ രാഹുലിനെ വിളിച്ച് മോദി കുശലാന്വേഷണം നടത്തുകയും ചെയ്തു.
രാഹുലിന്റെ അപ്രതീക്ഷിത നീക്കത്തിനെതിരെ ബിജെപിയില്‍ നിന്ന് വലിയ വിമര്‍ശങ്ങളാണുയര്‍ന്നത്. രാഹുല്‍ ചെയ്തത് സഭാ മര്യാദകളുടെലംഘനമാണെന്നായിരുന്നു ലോകസഭാസ്പീക്കര്‍ സുമിത്രാ മഹാജന്‍ പറഞ്ഞത്. രാഹുലിന്റേത് ചിപ്‌കോ സമരമാണെന്ന പരിഹാസമായിരുന്നു രാജ്‌നാഥ് സിംങ് നടത്തിയത്. ഇതിനെയെല്ലാം കടന്ന് രാഹുലിന്റെ ആലിംഗനം കൊലപാതക ശ്രമമാണെന്ന ആരോപണമാണ് സുബ്രഹ്മണ്യന്‍ സ്വാമി നടത്തിയിരിക്കുന്നത്.
Adjust Story Font
16