എയര്‍ ഇന്ത്യയുടെ ബിസിനസ് ക്ലാസിലും മൂട്ടകടി
നെവാര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യവേയാണ് സൗമ്യ ഷെട്ടി എന്ന യാത്രക്കാരിക്ക് മൂട്ടയുടെ കടിയേറ്റത്.
മൂട്ടകടിയേറ്റ യാത്രക്കാരിയുടെ ചിത്രമാണ് ഇപ്പോള്‍ എയര്‍ഇന്ത്യയെ നാണംകെടുത്തുന്നത്. അതും ബിസിനസ് ക്ലാസില്‍ സഞ്ചരിച്ചിട്ടും. ന്യൂയോര്‍ക്കിലെ നെവാര്‍ക്കില്‍ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യവേയാണ് സൗമ്യ ഷെട്ടി എന്ന യാത്രക്കാരിക്ക് മൂട്ടയുടെ കടിയേറ്റത്. അതിന്റെ ചിത്രം യാത്രക്കാരി ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഇതെ വിമാനത്തില്‍ നിന്ന് മൂട്ടകടിയേറ്റെന്ന പരാതി നല്‍കുന്ന രണ്ടാമത്തെ യാത്രക്കാരിയാണ് സൗമ്യ. ബിസിനസ് ക്ലാസില്‍ തന്റെ മക്കളോടെപ്പമാണ് സൗമ്യ യാത്ര ചെയ്‌തിരുന്നത്.
What an #airindia #businessclass would do to you? AI still has to get in touch with me inspite if my repeated attempts to get in touch with them. @airindiain @NewYorkTimes11 @cnni pic.twitter.com/tDHfmhX0Vx
— Saumya Shetty (@saumshetty) July 20, 2018
കടിയേറ്റതിനാല്‍ കൈയില്‍ പാടുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. പരാതി നല്‍കിയിട്ടും അതെ സീറ്റില്‍ യാത്ര ചെയ്യാന്‍ തന്നെ നിര്‍ബന്ധിപ്പിക്കുകയായിരുന്നുവെന്നും മുംബൈയിലെത്താന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് വേറെ സീറ്റ് അനുവദിച്ച് തന്നതെന്നും സൗമ്യ പറയുന്നു. മൂന്ന് കുട്ടികള്‍ക്കും സൗകര്യപ്രദമായതിനാലാണ് ബിസിനസ് ക്ലാസ് തെരഞ്ഞെടുത്തതെന്നും എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം വേദന നിറഞ്ഞ ദിനമായിരുന്നുവെന്നും സൗമ്യ ട്വിറ്ററില്‍ കുറിക്കുന്നു. അതേസമയം കുട്ടിക്കും മൂട്ടയുടെ കടിയേറ്റതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Traveled business class thinking it would help with three kids. I’m covered with bed bugs bites and it’s been a painful day so far. @airindiain Inspite on complaining I had to sleep in the same seat and only got moved the next day when we werelanding. @timesofindia @indianexpreas
— Saumya Shetty (@saumshetty) July 19, 2018
ട്വീറ്റ് ചര്‍ച്ചയായതോടെ ഫ്‌ളൈറ്റിലെ ദുരിതം പങ്കുവെച്ച് മറ്റു യാത്രക്കാരും രംഗത്ത് എത്തുന്നുണ്ട്. പ്രവീണ്‍ തോണ്‍സെക്കര്‍ എന്ന യാത്രക്കാരനാണ് തനിക്കും മൂട്ടയുടെ കടിയേറ്റതായി ട്വിറ്ററില്‍ കുറിക്കുന്നത്. കഴിഞ്ഞ ഓഗസ്‌റ്റിലാണ് എയര്‍ ഇന്ത്യയുടെ ദീര്‍ഘദൂര ഫ്‌ളൈറ്റുകളിലൊന്നില്‍ എലിയെ കണ്ടകാരണത്താല്‍ ഒമ്പത് മണിക്കൂര്‍ യാത്ര വൈകിയത്. 200 യാത്രക്കാര്‍ പുറപ്പെടാനിരിക്കെയാണ് ഈ സംഭവം.
Adjust Story Font
16