മനുഷ്യരെ പോലെ പശുക്കള്‍ക്കും പ്രാധാന്യമുണ്ട്: യോഗി ആദിത്യനാഥ്
സര്‍ക്കാര്‍ എല്ലാവരെയും സംരക്ഷിക്കും. പക്ഷേ മറ്റുള്ളവരുടെ വികാരങ്ങളെ ബഹുമാനിക്കാന്‍ ഓരോ വ്യക്തിക്കും സമൂഹത്തിനും മതങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും യോഗി ആദിത്യനാഥ്
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് അനാവശ്യ പ്രാധാന്യമാണ് ലഭിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മനുഷ്യരെപ്പോലെ തന്നെ പശുക്കള്‍ക്കും പ്രാധാന്യമുണ്ട്. സര്‍ക്കാര്‍ മനുഷ്യരെയും പശുക്കളെയുമെല്ലാം സംരക്ഷിക്കാന്‍ തയ്യാറാണെന്നും യോഗി പറഞ്ഞു.
കോണ്‍ഗ്രസ് നിസാര കാര്യങ്ങള്‍ ഊതിപ്പെരുപ്പിച്ച് കാണിക്കാന്‍ ശ്രമിക്കുകയാണെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി. 1984ല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളെ ആള്‍ക്കൂട്ട കൊലപാതകമെന്ന് വിളിക്കുമോയെന്നും യോഗി ചോദിച്ചു. സര്‍ക്കാര്‍ എല്ലാവരെയും സംരക്ഷിക്കും. പക്ഷേ മറ്റുള്ളവരുടെ വികാരങ്ങളെ ബഹുമാനിക്കാന്‍ ഓരോ വ്യക്തിക്കും സമൂഹത്തിനും മതങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
2015ല്‍ ദാദ്രിയില്‍ മുഹമ്മദ് അഖ്‍ലാഖ് കൊല്ലപ്പെട്ടതു മുതല്‍ പശുവിന്‍റെ പേരില്‍ നിരവധി അക്രമങ്ങള്‍ യുപിയിലുണ്ടായിട്ടുണ്ട്. ചത്ത പോത്തുമായി പോവുകയായിരുന്ന നാല് യുവാക്കളെ ആള്‍ക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. പൊലീസെത്തിയാണ് ഇവരുടെ ജീവന്‍ രക്ഷിച്ചത്.
Adjust Story Font
16