കേരളത്തിലെ വാട്‍സ്ആപ്പ് ഹര്‍ത്താല്‍ സി.ബി.ഐ അന്വേഷിക്കുമെന്ന് രവിശങ്കര്‍ പ്രസാദ്
കഴിഞ്ഞ കുറച്ച് കാലമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കാരണം ചില നിരപരാധികളുടെ ജീവന്‍ നഷ്ടമായിട്ടുണ്ട്.
കേരളത്തിലെ വാട്‍സ്ആപ്പ് ഹര്‍ത്താല്‍ സി.ബി.ഐ അന്വേഷിക്കുമെന്ന് കേന്ദ്ര വാര്‍ത്ത വിതരണ വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. കാംബ്രിഡ്ജ് അനലിറ്റിക്ക ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതും അന്വേഷിക്കും. രാജ്യതാല്‍പര്യത്തിന് വിരുദ്ധമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ സര്‍ക്കാര്‍ ശ്രദ്ധാലുവാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ കുറച്ച് കാലമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കാരണം ചില നിരപരാധികളുടെ ജീവന്‍ നഷ്ടമായിട്ടുണ്ട്. ഇത് വേദനാജനകമാണ്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഖേദമുണ്ടെന്നും വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ പറഞ്ഞു. കേരളത്തില്‍ വാട്സ്ആപ്പിലൂടെ ഒരു കൂട്ടം അസംഘടിതര്‍ നടത്തിയ ഹര്‍ത്താല്‍ അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. വി മുരളീധരന്‍ എം.പിയാണ് വിഷയം സഭയില്‍ ഉന്നയിച്ചത്.
വിദ്വേഷ വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തരമന്ത്രാലയം നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ഇടപെടുന്ന ജനപ്രതിനിധികള്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വി. മുരളീധരന്‍ എംപി അടക്കമുള്ളവര്‍ നല്‍കിയ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
Adjust Story Font
16