Quantcast

റാഫേൽ ഇടപാട്: അനില്‍ അംബാനി രാഹുലിന് അയച്ച കത്ത് പുറത്ത്

ഫ്രഞ്ച് ഗ്രൂപ്പ് റിലയൻസിനെ പ്രാദേശിക പങ്കാളിയായി തെരഞ്ഞെടുത്തതിന് കാരണം വ്യക്തമാക്കുന്നതാണ് കത്ത്

MediaOne Logo

Web Desk

  • Published:

    26 July 2018 2:45 AM GMT

റാഫേൽ ഇടപാട്: അനില്‍ അംബാനി രാഹുലിന് അയച്ച കത്ത് പുറത്ത്
X

റാഫേൽ ഇടപാട് സംബന്ധിച്ച ആരോപണങ്ങളിൽ അനിൽ അംബാനി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അയച്ച കത്ത് പുറത്ത്. ഫ്രഞ്ച് ഗ്രൂപ്പ് റിലയൻസിനെ പ്രാദേശിക പങ്കാളിയായി തെരഞ്ഞെടുത്തതിന് കാരണം വ്യക്തമാക്കുന്നതാണ് കത്ത്. 2017 ഡിസംബർ 12നാണ് രണ്ട് പേജുള്ള കത്ത് രാഹുൽ ഗാന്ധിക്ക് അയച്ചത്.

റാഫേൽ ഇടപാടിൽ റിലയൻസ് ഗ്രൂപ്പിനെതിരെ കോൺഗ്രസ് ആരോപണം ശക്തമാക്കിയ സാഹചര്യത്തിലാണ് 2017 ഡിസംബർ 12ന് അനിൽ അംബാനി രാഹുലിന് കത്തയച്ചത്. റാഫേൽ ഇടപാടിൽ ഫ്രഞ്ച് ഗ്രൂപ്പ് റിലയൻസിനെ പ്രാദേശിക പങ്കാളികളായി സ്വീകരിച്ചതിൽ സർക്കാരിന് പങ്കില്ലെന്ന് വിശദീകരിക്കുന്നതാണ് കത്ത്. കരാറിലെത്തിയത് രണ്ട് കമ്പനികളും ചേർന്നാണെന്നും കത്തിൽ പറയുന്നു.

പരിചയസമ്പത്ത്, സ്വകാര്യമേഖലയിൽ വലിയ ഷിപ്പിയാർഡ് ഉള്ള കമ്പനി, 5 നേവൽ ഓഫ് ഷോർ പെട്രോൾ വെസൽസ്, ഇന്ത്യൻ തീരദേശ സുരക്ഷയ്ക്കായുള്ള 14 അതിവേഗ പെട്രോൾ വെസൽസ് എന്നിവയുടെ നിർമ്മാണത്തിലെ പങ്കാളിത്തം തുടങ്ങിയവ ഫ്രഞ്ച് ഗ്രൂപ്പ് പങ്കാളിയായി തെരഞ്ഞെടുത്തതിന് യോഗ്യതയായി അനിൽ അംബാനി കത്തിൽ ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാനരഹിതമായ പ്രസ്താവനകളിൽ ദുഃഖമുണ്ടെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്.

2017 നവംബറിൽ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് റാഫേൽ ഇടപാടിൽ റിലയൻസിന്‍റെയും സർക്കാരിന്റെയും പങ്കാളിത്തം കോൺഗ്രസും രാഹുൽ ഗാന്ധിയും ശക്തമായി ഉന്നയിക്കുകയും പ്രധാനമന്ത്രിയോട് മറുപടി പറയാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

TAGS :

Next Story