Quantcast

ആള്‍ക്കൂട്ടക്കൊല വീണ്ടും; മോഷ്ടാവെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ തല്ലിക്കൊന്നു

ഗുജറാത്തിലെ ദാഹോദില്‍ ഇന്നലെയാണ് ആള്‍ക്കൂട്ടം മോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ട് പേരെ ക്രൂരമായി മര്‍ദ്ദിച്ചത്. അടിയേറ്റ് 22 വയസ്സുള്ള അജ്മാല്‍ വഹോനിയ എന്ന ആദിവാസി യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു

MediaOne Logo

Web Desk

  • Published:

    29 July 2018 10:09 AM GMT

ആള്‍ക്കൂട്ടക്കൊല വീണ്ടും; മോഷ്ടാവെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ തല്ലിക്കൊന്നു
X

ഗുജറാത്തിലെ ദാഹോദില്‍ ആള്‍ക്കൂട്ടം മോഷ്ടാവെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ തല്ലിക്കൊന്നു. ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഗുജറാത്തിലെ ദാഹോദില്‍ ഇന്നലെയാണ് ആള്‍ക്കൂട്ടം മോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ട് പേരെ ക്രൂരമായി മര്‍ദ്ദിച്ചത്. അടിയേറ്റ് 22 വയസ്സുള്ള അജ്മാല്‍ വഹോനിയ എന്ന ആദിവാസി യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ദാഹോദിലെ ഉന്ധാര്‍ സ്വദേശിയായിരുന്നു ഇയാള്‍. അജ്മാലിനൊപ്പം ആള്‍ക്കൂട്ടം മര്‍ദ്ദിച്ച ബാരു മാത്തൂര്‍ എന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇരുപതോളം പേര്‍ ചേര്‍ന്നാണ് ഇരുവരെയും മര്‍ദ്ദിച്ചതെന്നാണ് വിവരം. സംഭവമറിഞ്ഞ് പോലീസ് എത്തുമ്പോഴും രണ്ട് പേരെയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊണ്ടിരിക്കുകയായിരുന്നു. മൊബൈല്‍ മോഷ്ടിച്ചുവെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം ഇരുവരെയും ആക്രമിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് ദിവസം മുന്‍പാണ് മോഷണകേസില്‍ ജയിലിലായിരുന്ന രണ്ട് പേരും പുറത്തിറങ്ങിയത്.

TAGS :

Next Story