വ്യവസായികള്‍ക്കൊപ്പം നില്‍ക്കാന്‍ ഭയമില്ലെന്ന് മോദി
അനില്‍ അംബാനിയുടെ കമ്പനിയെ റഫേല്‍ വിമാന കരാറില്‍ പങ്കാളിയാക്കിയതിനെ ചൊല്ലി രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് മോദിയുടെ പരാമര്‍ശം.
വ്യവസായികള്‍ക്കൊപ്പം നില്‍ക്കാന്‍ തനിക്ക് ഒരു തരത്തിലുമുള്ള ഭയവും ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അനില്‍ അംബാനിയുടെ കമ്പനിയെ റഫേല്‍ വിമാന കരാറില്‍ പങ്കാളിയാക്കിയതിനെ ചൊല്ലി രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് മോദിയുടെ പരാമര്‍ശം. മോദിയുടെ മുതലാളിത്ത ചങ്ങാത്തത്തെയാണ് എതിര്‍ക്കുന്നത് കോണ്‍ഗ്രസ് മറുപടി നല്‍കി.
ये à¤à¥€ पà¥�ें- പ്രതികാരമടങ്ങാതെ മോദി; വിദ്വേഷത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കരൺ ഥാപ്പർ
ये à¤à¥€ पà¥�ें- പ്രധാനമന്ത്രി സത്യസന്ധനല്ല; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍
ഉത്തര്‍പ്രദേശില്‍ എണ്‍പതിലധികം വ്യവസായ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ വിവിധ പദ്ധതികളുടെ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മോദി. രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി നിലകൊള്ളുന്നവരില്‍ പ്രധാനികളാണ് വ്യവസായികള്‍. അവരെ പിന്തുണക്കുന്നതില്‍ മറ്റു ചിലരെ പോലെ തനിക്ക് ഭയമില്ലെന്ന് രാഹുലിന്റെ പേര് പരാമര്‍ശിക്കാതെ മോദി പറഞ്ഞു. ഒപ്പം മഹാത്മാഗാന്ധി വ്യവസായികളോട് സഹകരിച്ചതും ബിര്‍ള കുടുംബത്തോടൊപ്പം താമസിച്ചതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ തന്റെ മുതലാളിത്ത ചങ്ങാത്തത്തെ മോദി ഗാന്ധിജിയുടെ പ്രവര്‍ത്തനത്തോട് ഉപമിച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി കുറ്റപ്പെടുത്തി.
ഒരു വിമാനം പോലും നിര്‍മിച്ചു പരിചയമില്ലാത്ത വ്യവസായിയെ റഫാല്‍ ഇടപാടില്‍ മോദി പങ്കാളിയാക്കി, 35000 കോടി കടത്തിലായിരുന്ന വ്യവസായി ഇതോടെ കോടികളുടെ ലാഭം കൊയ്തു എന്നായിരുന്നു രാഹുല്‍ നേരത്തെ ലോകസ്ഭയില്‍ ഉന്നയിച്ച ആരോപണം. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം കൂടുതല്‍ തെളിവുകളും പുറത്ത് വിട്ടിരുന്നു.
Adjust Story Font
16