Quantcast

ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കും മുമ്പെ പ്രതിഷേധം

ചികിൽസാ നിരക്കുകൾ വര്‍ധിപ്പിക്കുന്നത് അടക്കമുള്ള ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പദ്ധതിയുമായി സഹകരിക്കില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    30 July 2018 4:27 AM GMT

ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കും മുമ്പെ പ്രതിഷേധം
X

കേന്ദ്രസർക്കാരിന്റെ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരത് നടപ്പിലാക്കും മുമ്പെ പ്രതിഷേധം. ചികിൽസാ നിരക്കുകൾ വര്‍ധിപ്പിക്കുന്നത് അടക്കമുള്ള ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പദ്ധതിയുമായി സഹകരിക്കില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കി. മെഡിക്കൽ ബില്ലിനെതിരായ പ്രക്ഷോഭത്തിനോടൊപ്പം ആയുഷ് ഭാരത് പദ്ധതിയിലെ പൊരുത്തക്കേടുകളും ചൂണ്ടിക്കാട്ടാനാണ് സംഘടനയുടെ തീരുമാനം.

അമ്പത്കോടി ജനങ്ങള്‍ക്ക് ആരോഗ്യസുരക്ഷ ഉറപ്പാക്കുന്ന ആയുഷ് ഭാരത് പദ്ധതിയില്‍ നിരവധി പാളിച്ചകളുണ്ടെന്നാണ് ഐഎംഎയുടെ വാദം. ആശുപത്രികളെ തിരഞ്ഞെടുക്കുന്ന രീതിയില്‍ സുതാര്യത കൊണ്ടുവരണം. പദ്ധതി നടപ്പാക്കാൻ സംസ്ഥാനങ്ങൾ തിരഞ്ഞെടുത്ത ഇൻഷുറൻസ് മാതൃകയിലും അപാകതയുണ്ട്. ചികിത്സക്ക് നിശ്ചയിച്ച തുച്ഛമായ നിരക്കുകള്‍ ആരോഗ്യമേഖലയുടെ നിലവാരം കുറക്കുമെന്നും ഐഎംഎ പറയുന്നു.

ഇടനിലക്കാരായ ഏജൻസികൾക്ക് നിശ്ചയിച്ച 30 ശതമാനം കമ്മിഷൻ പകുതിയായി കുറയ്ക്കണമെന്നും ഇന്ത്യന്‌ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഐ.എം.എ നീതി ആയോഗുമായി നടത്തിയ കൂടിക്കാഴ്ച്ചയും ഫലം കണ്ടില്ല. മെഡിക്കൽ ബില്ലിനെതിരായ പ്രക്ഷോഭത്തിനോടൊപ്പം ആയുഷ് ഭാരത് പദ്ധതിയിലെ പൊരുത്തക്കേടുകളും ചൂണ്ടിക്കാട്ടാനാണ് സംഘടനയുടെ തീരുമാനം.

TAGS :

Next Story