കരുണാനിധിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി; പ്രതീക്ഷയോടെ തമിഴകം
കരുണാനിധിയുടെ ആരോഗ്യനില തൃപതികരമെന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
ആശുപത്രിയില്‍ ചികിത്സയിലുള്ള തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. രക്തസമ്മര്‍ദം കുറഞ്ഞെങ്കിലും അണുബാധ കുറക്കാനായിട്ടില്ല. കരുണാനിധിയുടെ ആരോഗ്യനില തൃപതികരമെന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നാല് ദിവസം പിന്നിടുമ്പോള്‍, ആരോഗ്യ നിലയില്‍ നേരിയ പുരോഗതി കൈവന്നതായാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഐസിയുവില്‍ കഴിയുന്ന അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദവും നാഡിമിടിപ്പും സാധാരണനിലയിലാണ്. വൈകീട്ട് നാലു മണിയോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആശുപത്രിയിലെത്തി കരുണാനിധിയെ സന്ദര്‍ശിച്ചു.
നടന്‍ രജനികാന്തും ഉടന്‍ കരുണാനിധിയെ കാണാനെത്തിയേക്കും. കഴിഞ്ഞ ദിവസങ്ങളിലേതു പോലെ നിരവധി ഡിഎംകെ പ്രവര്‍ത്തകരാണ് ഇന്നും ചെന്നൈ ആല്‍വാര്‍ പേട്ടിലെ കാവേരി ആശുപത്രിക്ക് മുമ്പിലെത്തിയത്. ആശങ്കപ്പെടേണ്ടതില്ലെന്ന് എം.കെ സ്റ്റാലിന്‍ ഇന്നലെ തന്നെ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ആരോഗ്യനിലയില്‍ പുരോഗതി വന്നെന്ന വിശദീകരണം വന്നതോടെ പ്രവര്‍ത്തകര്‍ക്കുണ്ടായ ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ചെറിയ തോതില്‍ കുറവു വന്നു. കൂടുതല്‍ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ആശുപത്രിയുടെ പരിസരത്ത് വലിയ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Adjust Story Font
16