മുംബൈ ട്രയിനില്‍ കൗമാരക്കാരുടെ ‘കൈവിട്ടകളി’, ഒപ്പം മോഷണവും Video
യാത്രക്കാരന്റെ സ്മാര്‍ട്ട്‌ഫോണ്‍ മോഷ്ടിക്കുക മാത്രമല്ല അവര്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രയിനില്‍ തൂങ്ങിക്കിടക്കുകയും ട്രയിനിന്റെ മുകളിലേക്ക് കയറുക വരെ ചെയ്യുന്നുണ്ട്.
മുംബൈയിലെ സബര്‍ബന്‍ ട്രയിനില്‍ അപകടകരമായ സാഹസങ്ങള്‍ നടത്തുന്ന കൗമാരക്കാരുടെ വീഡിയോകള്‍ നേരത്തെയും പുറത്തുവന്നിട്ടുണ്ട്. ഇത്തവണ അത്തരം സാഹസങ്ങള്‍ക്കൊപ്പം പ്ലാറ്റ്‌ഫോമില്‍ നിന്നയാളുടെ സ്മാര്‍ട്ട്‌ഫോണ്‍ മോഷ്ടിക്കുന്നതിന്റെ അടക്കം ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. ഇവരില്‍ ഒരാള്‍ തന്നെ എടുത്ത സെല്‍ഫി വീഡിയോയിലാണ് അത്യന്തം അപകടകരമായ കൗമാരക്കാരുടെ പ്രകടനങ്ങള്‍ പുറത്തുവരുന്നത്.
ട്രയിനിന് പുറത്തേക്ക് തൂങ്ങിക്കിടന്നുകൊണ്ട് കൗമാരക്കാരില്‍ ഒരാള്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. നാല് പേരാണ് വീഡിയോയില്‍ അപകടകരമായ സാഹസങ്ങള്‍ കാണിക്കുന്നത്. യാത്രക്കാരന്റെ സ്മാര്‍ട്ട്‌ഫോണ്‍ മോഷ്ടിക്കുക മാത്രമല്ല അവര്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രയിനില്‍ തൂങ്ങിക്കിടക്കുകയും ട്രയിനിന്റെ മുകളിലേക്ക് കയറുക വരെ ചെയ്യുന്നുണ്ട്. മോഷണവും സാഹസവും നടത്തിയ കൗമാരക്കാര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പൊലീസും റെയില്‍വേ അധികൃതരും ആരംഭിച്ചിട്ടുണ്ട്.
Adjust Story Font
16