Quantcast

യമുനയിലെ ജലനിരപ്പ് അപകടനിലയും കഴിഞ്ഞു

റോഡരികുകളിലും മറ്റും താമസിക്കുന്നവര്‍ നിരവധിയാണ്. ജലനിരപ്പ് കൂടിയതോടെ യമുനക്ക് മുകളിലൂടെയുള്ള വാഹന റെയില്‍ ഗതാഗതം നിരോധിച്ചു.

MediaOne Logo

Web Desk

  • Published:

    1 Aug 2018 3:30 AM GMT

യമുനയിലെ ജലനിരപ്പ് അപകടനിലയും കഴിഞ്ഞു
X

സമീപ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ യമുനാ നദിയിലെ ജലനിരപ്പ് വീണ്ടും ഉയരാന്‍ സാധ്യത. ജലനിരപ്പ് അപകടനിലയും കഴിഞ്ഞതോടെ യമുന നദിക്ക് മുകളിലൂടെയുള്ള റെയില്‍, വാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ സ്ഥലം ഒരുക്കാത്തതിനാല്‍ നിരവധി കുടുംബങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്

ഹരിയാനയിലെ ഹതിനികുണ്ട് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്ന് വിടുന്നതും സമീപ സംസ്ഥാനങ്ങളിലെ കനത്ത മഴയുമാണ് ജലനിരപ്പ് ഉയരാനുള്ള ആശങ്കക്ക് പിന്നില്‍. അപകട നിലയായ 204 മീറ്റര്‍ കഴിഞ്ഞ ആഴ്ച തന്നെ മറി കടന്നിരുന്നു. വെള്ളപ്പൊക്കത്തിനുള്ള സാധ്യത കണക്കിലെടുത്ത് നൂറു കണക്കിന് കുടുംബങ്ങളെയാണ് കരകളില്‍ നിന്ന് ഒഴിപ്പിച്ചിരിക്കുന്നത്. ഇനിയും ജലനിരപ്പ് ഉയരുകയാണെങ്കില്‍ മാറ്റിതാമസിപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണവും ഇരട്ടിയാകും. നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളിലെ സ്ഥല പരിമിതി മൂലം നിരവധി കുടുബങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. റോഡരികുകളിലും മറ്റും താമസിക്കുന്നവര്‍ നിരവധിയാണ്. ജലനിരപ്പ് കൂടിയതോടെ യമുനക്ക് മുകളിലൂടെയുള്ള വാഹന റെയില്‍ ഗതാഗതം നിരോധിച്ചു. അതേസമയം മലിനമായി ഒഴുകി കൊണ്ടിരുന്ന നദി ഒരു പരിധിവരെ മാലിന്യമുക്തമായെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

TAGS :

Next Story