Quantcast

അമിത് ഷാ രാജീവ് ഗാന്ധിയെ കുറിച്ച് നടത്തിയ പരാമര്‍ശം രാജ്യസഭ രേഖകളില്‍ നിന്നും നീക്കില്ലെന്ന് വെങ്കയ്യ നായിഡു

അസം ദേശീയ പൌരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട നടപടികള്‍ തുടങ്ങിവെച്ചത് രാജീവ് ഗാന്ധിയാണെന്ന അമിത് ഷായുടെ രാജ്യസഭയിലെ പരാമര്‍ശത്തിന് എതിരെയാണ് കോണ്‍ഗ്രസ് രംഗത്ത് എത്തിയിരുന്നത്

MediaOne Logo

Web Desk

  • Published:

    2 Aug 2018 7:51 AM GMT

അമിത് ഷാ രാജീവ് ഗാന്ധിയെ കുറിച്ച് നടത്തിയ പരാമര്‍ശം രാജ്യസഭ രേഖകളില്‍ നിന്നും നീക്കില്ലെന്ന് വെങ്കയ്യ നായിഡു
X

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രാജീവ് ഗാന്ധിയെ കുറിച്ച് രാജ്യസഭയില്‍ നടത്തിയ പരാമര്‍ശം സഭാരേഖകളില്‍ നിന്നും നീക്കില്ലെന്ന് അധ്യക്ഷന്‍ വെങ്കയ്യ നായിഡു. അമിത് ഷാ പറഞ്ഞത് വസ്തുതകളാണെന്നും വെങ്കയ്യാ നായിഡു പറഞ്ഞു. അമിത്ഷാ മാപ്പ് പറയണമെന്ന ആവശ്യത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്‍മാറി.

അസം ദേശീയ പൌരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട നടപടികള്‍ തുടങ്ങിവെച്ചത് രാജീവ് ഗാന്ധിയാണെന്ന അമിത് ഷായുടെ രാജ്യസഭയിലെ പരാമര്‍ശത്തിന് എതിരെയാണ് കോണ്‍ഗ്രസ് രംഗത്ത് എത്തിയിരുന്നത്. പരാമര്‍ശത്തില്‍ അമിത് ഷാ മാപ്പ് പറയണമെന്നായിരുന്നു ആവശ്യം. എന്നാല്‍ അമിത് ഷാ പറഞ്ഞത് വസ്തുതകളാണെന്നും സഭാരേഖകളില്‍ നിന്നും ഇത് നീക്കേണ്ടതില്ലെന്നും അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു.

അതിനിടെ ദലിതര്‍ക്ക് എതിരായ അതിക്രമം തടയുന്ന ബില്‍ ഉടന്‍തന്നെ പാര്‍ലമെന്‍റില്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് ലോക്സഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്രമന്ത്രിമന്ത്രിസഭാ ബില്‍ അംഗീകരിച്ചതാണെന്നും എത്രയും പെട്ടൊന്ന് ഇത് പാര്‍ലമെന്‍റില്‍ പാസാക്കുകയാണ് വേണ്ടതെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മറുപടി നല്‍കി.

പിന്നോക്ക സമുദായ കമ്മീഷന് ഭരണ ഘടനാ പദവി നല്‍കണമെന്ന നൂറ്റി ഇരുപത്തിമൂന്നാം ഭരണഘടനാ ഭേദഗതി ബില്‍, ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ തുടങ്ങിയ ബില്ലുകള്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിച്ചേക്കും. മെഡിക്കല്‍ കമ്മീഷന്‍ ബില്ലിന് എതിരെ ഐഎംഎ അടക്കമുള്ള ഡോക്ടർമാരുടെ സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. ഇന്നും നാളെയും ലോക്സഭയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. കൊടും കുറ്റവാളികളുടെയും, പ്രകൃതിക്ഷോഭമടക്കമുള്ള സംഭവങ്ങളില്‍ കാണാതായവരുടെയും ഡി.എന്‍.എ ശേഖരിക്കാനുള്ള അധികാരം നല്‍കുന്ന ബില്‍ ഇന്ന് രാജ്യസഭയുടെ പരിഗണനയിലും വന്നേക്കും.

TAGS :

Next Story