Quantcast

മുസ്‌ലിമായതിന്റെ പേരില്‍ ഡോക്ടര്‍മാര്‍ ഫ്ളാറ്റില്‍ നിന്ന് ഒഴിപ്പിക്കല്‍ ഭീഷണിയില്‍ 

ഇവരുടെ ഒരു സുഹൃത്ത് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ അയല്‍ക്കാര്‍ തടഞ്ഞ് തിരിച്ചറിയല്‍ രേഖ ചോദിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായത്.

MediaOne Logo

Web Desk

  • Published:

    2 Aug 2018 11:14 AM GMT

മുസ്‌ലിമായതിന്റെ പേരില്‍ ഡോക്ടര്‍മാര്‍ ഫ്ളാറ്റില്‍ നിന്ന് ഒഴിപ്പിക്കല്‍ ഭീഷണിയില്‍ 
X

'എന്തെങ്കിലും അസുഖം വരികയാണെങ്കില്‍ നിങ്ങള്‍ ചികിത്സിച്ചോളൂ, പക്ഷേ അയല്‍ക്കാരാകണ്ട' എന്നായിരുന്നു നാല് ഡോക്ടര്‍മാരോട് ദക്ഷിണ കൊല്‍ക്കത്തയിലെ ഒരു ഫ്ളാറ്റിലെ അയല്‍വാസികള്‍ പറഞ്ഞത്. കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളജില്‍ നിന്നുള്ള നാല് ഡോക്ടര്‍മാരോട് ഇങ്ങനെ പറയാനുള്ള കാരണം അവര്‍ മുസ്‌ലിങ്ങളാണെന്നതായിരുന്നു. മുസ്‌ലിങ്ങള്‍ അയല്‍വാസികളാകേണ്ടെന്ന ഫ്ളാറ്റിലുള്ളവരുടെ നിലപാടിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഈ ഡോക്ടര്‍മാര്‍.

അഫ്താബ് ആലം, മൊജാബ ഹസന്‍, നാസിര്‍ ഷൈഖ്, ഷൗക്കത്ത് ഷൈഖ് എന്നിവര്‍ ചേര്‍ന്നായിരുന്നു ദക്ഷിണ കൊല്‍ക്കത്തയിലെ കുഡ്ഗട്ടില്‍ രണ്ട് മാസം മുമ്പ് ഫ്ളാറ്റെടുത്തത്. ഫ്ളാറ്റ് ഉടമക്ക് ഡോക്ടര്‍മാര്‍ താമസിക്കുന്നതിനോട് ഇപ്പോഴും എതിര്‍പ്പില്ലെന്നും ചില അയല്‍ക്കാരാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും ഇവര്‍ പറയുന്നു. ഇവരുടെ ഒരു സുഹൃത്ത് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ അയല്‍ക്കാര്‍ തടഞ്ഞ് തിരിച്ചറിയല്‍ രേഖ ചോദിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായത്.

വാടകക്ക് വീട് ലഭിക്കുന്നതിന് മതം ആദ്യം മുതലേ വലിയ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നതെന്ന് ഇവര്‍ പറയുന്നു. മുസ്‌ലിമാണെന്നതിന്റെ പേരില്‍ പലരും വാടകക്ക് വീട് നല്‍കിയില്ല. ആഴ്ച്ചകള്‍ തിരഞ്ഞാണ് ഇങ്ങനെയൊരു ഫ്ളാറ്റ് ലഭിച്ചതെന്നും ഡോക്ടര്‍മാരില്‍ ഒരാളായ അസ്ലം പറയുന്നു. തത്കാലം ഫ്ളാറ്റില്‍ നിന്നും മാറാന്‍ തീരുമാനിച്ചിട്ടില്ലെന്നും കൗണ്‍സിലര്‍ക്ക് മുനിസിപ്പല്‍ പരാതി നല്‍കാനാണ് തീരുമാനമെന്നും ഇവര്‍ പറയുന്നു.

വാടകക്കാരെ ഒഴിപ്പിക്കാന്‍ തത്ക്കാലം തീരുമാനിച്ചിട്ടിലെന്നാണ് ഫ്ളാറ്റുടമയുടേയും നിലപാട്. മതത്തിന്റെ പേരില്‍ ആരെയെങ്കിലും ഫ്ളാറ്റിന് പുറത്താക്കിയാല്‍ അത് മോശം മാതൃകയാകും സൃഷ്ടിക്കുക. ഇനി നാളെ തനിക്കങ്ങനെ ചെയ്യേണ്ടി വന്നാല്‍ പോലും സ്വന്തം ഇഷ്ടത്തിനായിരിക്കില്ല മറിച്ച് സമ്മര്‍ദ്ദം മൂലമായിരിക്കുമെന്നും ഫ്ളാറ്റ് ഉടമ പറയുന്നു.

TAGS :

Next Story