കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് പിണറായി
ചെന്നൈ കാവേരി ആശുപത്രിയിൽ കഴിയുന്ന ഡിഎംകെ പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ എം.കരുണാധിയെ പിണറായി വിജയന്‍ സന്ദര്‍ശിച്ചു
കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് പിണറായി വിജയന്‍. സ്റ്റാലിനുമായി അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് സംസാരിച്ചു. കരുണാനിധി വേഗം തന്നെ സുഖം പ്രാപിക്കട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും ചെന്നൈ കാവേരി ആശുപത്രിയിൽ കഴിയുന്ന ഡിഎംകെ പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ എം.കരുണാധിയെ സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പത്തേമുക്കാലോടെയാണ് പിണറായി വിജയന്‍ കാവേരി ആശുപത്രിയില്‍ എത്തിയത്. തീവ്രപരിചരണ വിഭാഗത്തില്‍ കരുണാനിധിയെ കണ്ട ശേഷം എം.കെ. സ്റ്റാലിന്‍, കനിമൊഴി എന്നിവരുമായി സംസാരിച്ചു. കരുണാനിധി ഒരു പോരാളിയാണെന്നും അദ്ദേഹം തിരിച്ചു വരുമെന്നും സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു.
രക്ത സമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് 28 ന് പുലർച്ചെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കലൈഞ്ജറുടെ ആരോഗ്യം നല്ല നിലയിലാണെന്നും മറ്റു ജില്ലകളില്‍ നിന്നും വന്ന അണികള്‍ തിരികെ പോകണമെന്നും എം.കെ. കനിമൊഴി എം പി ആവശ്യപ്പെട്ടു. രക്തസമ്മര്‍ദ്ദവും നാഡിമിടിപ്പുമെല്ലാം സാധാരണ നിലയിലാണന്ന് രണ്ടുദിവസം മുന്‍പിറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു. ഇതേ അവസ്ഥ ഇപ്പോഴും തുടരുകയാണ്. ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ബുദ്ധിമുട്ടില്ലാതിരിയ്ക്കാന്‍, മറ്റു ജില്ലകളില്‍ നിന്നു വന്നിട്ടുള്ള അണികള്‍ തിരികെ പോകണമെന്ന് എം.കെ. കനിമൊഴി എംപി ആവശ്യപ്പെട്ടു. ആരോഗ്യനില മികച്ച നിലയിലാണെന്ന് ഇന്നലെ എം.കെ. സ്റ്റാലിനും പറഞ്ഞിരുന്നു.
ഇന്നലെ നടന്മാരായ വിജയ്, അജിത്ത് എന്നിവർ കരുണാനിധിയെ സന്ദർശിച്ചു. നേരത്തെ രാഹുല്‍ഗാന്ധിയും രജനീകാന്തും കരുണാനിധിയെ സന്ദര്‍ശിച്ചിരുന്നു.
Adjust Story Font
16