മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ബാങ്കുകള്‍ പിഴയായി ഈടാക്കിയത് 5000 കോടി രൂപ
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ പിഴ ഈടാക്കിയത്. 2433 കോടി രൂപയാണ് എസ്.ബി.ഐ ഈടാക്കിയത്.
മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകള്‍ പിഴയായി ഈടാക്കിയത് 5,000 കോടി രൂപ. 21 പൊതുമേഖലാ ബാങ്കുകളും 3 സ്വകാര്യ ബാങ്കുകളും ചേര്‍ന്നാണ് നിക്ഷേപകരില്‍ നിന്നും മിനിമം ബാലന്‍സിന്‍റെ പേരില്‍ ഇത്രയും തുക പിഴയായി ഈടാക്കിയത്.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ പിഴ ഈടാക്കിയത്. 2433 കോടി രൂപയാണ് എസ്.ബി.ഐ ഈടാക്കിയ പിഴ. 590 കോടി രൂപ എച്ച്.ഡി.എഫ്.സിയും 530 കോടി രൂപ ആക്സിസ് ബാങ്കും ഈടാക്കി. 317 കോടി രൂപ ഈടാക്കിയ ഐ.സി.ഐ.സി.ഐ ബാങ്കാണ് നാലാം സ്ഥാനത്ത്.
മെട്രോ, അര്‍ബന്‍ മേഖലകളില്‍ 3000 രൂപയാണ് എസ്.ബി.ഐ നിശ്ചയിച്ചിരിക്കുന്ന മിനിമം ബാലന്‍സ്. സെമി അര്‍ബന്‍ മേഖലകളില്‍ 2000 രൂപയും ഗ്രാമീണ മേഖലകളില്‍ 1000 രൂപയുമാണ് മിനിമം ബാലന്‍സ്. രൂക്ഷമായ വിമര്‍ശനങ്ങളെ തുടര്‍ന്ന് 2018 മാര്‍ച്ചില്‍ എസ്.ബി.ഐ ഈടാക്കുന്ന പിഴ 75 ശതമാനം വെട്ടിക്കുറച്ചു. ബേസിക് സേവിംഗ്‌സ് ഡെപ്പോസിറ്റ്, പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന എന്നീ പദ്ധതികള്‍ പ്രകാരം നിക്ഷേപം നടത്തിയവരെ മാത്രമേ മിനിമം ബാലന്‍സ് പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളൂ.
ലോക്സഭയില്‍ മന്ത്രി ശിവ് പ്രതാപ് ശുക്ലയാണ് ബാങ്കുകള്‍ ഈടാക്കിയ പിഴ സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
Adjust Story Font
16