Quantcast

ഇതാണ് മതമില്ലാത്ത മനുഷ്യസ്നേഹം; ഹിന്ദു ബാലികയുടെ സംരക്ഷണച്ചുമതല പോറ്റി വളർത്തിയ മുസ്‌ലിം കുടുംബത്തിന് തിരികെ നല്‍കി ബോംബെ കോടതി

പെണ്‍കുട്ടിയെ രണ്ടു വയസള്ളപ്പോൾ ഉപേക്ഷിച്ചു കടന്നു കളഞ്ഞ അമ്മ മകളെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടു നൽകിയ ഹരജിയാണ് കോടതി തള്ളിയത്

MediaOne Logo

Web Desk

  • Published:

    6 Aug 2018 7:59 AM GMT

ഇതാണ് മതമില്ലാത്ത മനുഷ്യസ്നേഹം; ഹിന്ദു ബാലികയുടെ സംരക്ഷണച്ചുമതല പോറ്റി വളർത്തിയ മുസ്‌ലിം കുടുംബത്തിന് തിരികെ നല്‍കി ബോംബെ കോടതി
X

അമ്മ ഉപേക്ഷിച്ച ഹിന്ദു ബാലികയുടെ സംരക്ഷണച്ചുമതല പോറ്റി വളർത്തിയ മുസ്‌ലിം കുടുംബത്തെ തിരികെ ഏൽപിച്ചു ബോംബെ ഹൈക്കോടതി. പെണ്‍കുട്ടിയെ രണ്ടു വയസള്ളപ്പോൾ ഉപേക്ഷിച്ചു കടന്നു കളഞ്ഞ അമ്മ മകളെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടു നൽകിയ ഹരജിയാണ് കോടതി തള്ളിയത്. പോറ്റമ്മയുടെ കൂടെ പോയാൽ മതിയെന്നും അതാണു തന്റെ വീടെന്നും പതിനാലു വയസുകാരി മൊഴി നൽകി.

അനാഥയായ പെൺകുട്ടിയെ മുസ്‍ലിം കുടുംബമാണ് സ്വന്തം വീട്ടിലെ അംഗത്തെപ്പോലെ 12 കൊല്ലം വളർത്തിയത്. എന്നാൽ, ഏതാനും മാസം മുൻപ് കുട്ടിയെ അമ്മയും പുരുഷസുഹൃത്തും ചേർന്നു മുംബൈയിലെത്തി ബലമായി പിടിച്ചു കൊണ്ടു പോവുകയും കുടുംബം ഇതിനെതിരെ ശിശുക്ഷേമസമിതിയെ സമീപിക്കുകയുമായിരുന്നു. തുടർന്ന്, പെൺകുട്ടിയെ രണ്ടു മാസം സൌത്ത് മുംബൈയിലെ ഉമര്‍ഖഡിയിലുള്ള ബാലികാ സദനത്തിലാക്കി.

വീടിന്റെ സുരക്ഷിതത്വത്തിൽ കഴിഞ്ഞ കുട്ടിയെ അനാവശ്യമായി അനാഥാലയത്തിലാക്കേണ്ടി വന്നുവെന്നു കോടതി നിരീക്ഷിച്ചു. സ്വഭാവദൂഷ്യമുള്ള അമ്മയ്ക്കൊപ്പം വിടുന്നതു കുട്ടിയുടെ ഭാവിയെ ബാധിക്കുമെന്നും കോടതി വിലയിരുത്തി. പെണ്‍കുട്ടി വളരെ ബുദ്ധിമതിയാണെന്നും അവളുടെ ആഗ്രഹങ്ങളും വയസും ഒരിക്കലും അവഗണിക്കാനാവില്ലെന്നും ജസ്റ്റിസ് ഗൌതം പട്ടേല്‍ പറഞ്ഞു.

TAGS :

Next Story