ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിക്ക് സമീപം കീ കീ ചലഞ്ച്; 3 ദിവസം റയില്‍വെ സ്റ്റേഷന്‍ വൃത്തിയാക്കാന്‍ കോടതി ശിക്ഷയും വിധിച്ചു
തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ റയില്‍വെ സ്റ്റേഷനും പരിസരവും വൃത്തിയാക്കാനായിരുന്നു കോടതി ഉത്തരവ്
കീ കീ ചലഞ്ച് കാണാന്‍ രസമുണ്ടെങ്കിലും ഇതുണ്ടാക്കുന്ന അപകടങ്ങള്‍ നിരവധിയാണ്. വ്യത്യസ്തതക്ക് വേണ്ടി തീവണ്ടിക്ക് സമീപം കീ കീ ചലഞ്ച് കളിച്ച യുവാക്കന്‍മാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്. പൊലീസിന്റെ പിടിയിലായ ഇവര്‍ക്ക് കോടതി വിധിച്ച ശിക്ഷയാണ് ഇത്തിരി കടുത്തത്. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ റയില്‍വെ സ്റ്റേഷനും പരിസരവും വൃത്തിയാക്കാനായിരുന്നു കോടതി ഉത്തരവ്.
മഹാരാഷ്ട്രയിലെ വാസൈ റയില്‍വെ സ്റ്റേഷനിലാണ് സംഭവം. ശ്യാം ശര്‍മ്മ(24), ധ്രുവ്(23), നിഷാന്ത്(20) എന്നിവരാണ് ഓടിക്കൊണ്ടിരുന്ന തീവണ്ടിക്ക് സമീപം കീ കീ ചുവടു വച്ചത്. സോഷ്യല്‍ മീഡിയ പങ്കുവച്ച വീഡിയോ നിമിഷ നേരം കൊണ്ട് വൈറലാവുകയും ചെയ്തു. ഒരാഴ്ച കൊണ്ട് 1.5 ലക്ഷം പേരാണ് വീഡിയോ കണ്ടത്. ഇത് പൊലീസിന്റെ ശ്രദ്ധയില്‍ പെടുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് മുതിര്‍ന്ന റയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇവരെ പാല്‍ഗര്‍ ജില്ലയിലുള്ള ലോക്കല്‍ കോര്‍ട്ടില്‍ ഹാജരാക്കിയപ്പോഴാണ് തുടര്‍ച്ചയായ മൂന്ന് ദിവസം വാസൈ റയില്‍വെ സ്റ്റേഷനിലെ എല്ലാ പ്ലാറ്റ്ഫോമും വൃത്തിയാക്കാന്‍ കോടതി ഉത്തരവിട്ടത്. രാവിലെ 11 മുതല്‍ 2വരെയും വൈകിട്ട് 3 മുതല്‍ അഞ്ച് വരെയുമാണ് ശുചിയാക്കേണ്ടത്. ഇത് മറ്റുള്ള യാത്രക്കാര്‍ക്ക് കീ കീ ചലഞ്ചിനെതിരായ ബോധവത്ക്കരണം കൂടിയാണെന്ന് ഒരു റയില്‍വെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആദ്യം ശ്യാം ശര്‍മ്മയെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് രണ്ട് പേരെ പൊലീസ് പിടികൂടുന്നത്. ശ്യാം ഇതിന് മുന്‍പ് ടിവി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. മറ്റ് രണ്ട് പേര്‍ക്ക് യു ട്യൂബ് ചാനലുമുണ്ട്.
ये à¤à¥€ पà¥�ें- വാഹനത്തില്‍ നിന്നും ചാടിയിറങ്ങി ഒരു ഡാന്‍സ്; സോഷ്യല്‍ മീഡിയയില്‍ തരംഗമായി കീ കീ ചലഞ്ച്
ये à¤à¥€ पà¥�ें- ജാങ്കോ..നീയറിഞ്ഞോ ഞാന്‍ പെട്ടു; കീ കീ ചലഞ്ചിനെതിരെ കേരള പൊലീസിന്റെ ട്രോള്‍
Adjust Story Font
16