പ്രളയക്കെടുതി: കേരളത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്രസർക്കാർ
പ്രളയക്കെടുതി ദേശീയദുരന്തമായി പ്രഖ്യാപിക്കണമെനായിരുന്നു രാജ്യസഭയില്‍ ബിനോയ് വിശ്വത്തിന്റെ ആവശ്യം. കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ലോക്‌സഭയില്‍ പി കരുണാകരനും കെ.സി വേണുഗോപാലും പറഞ്ഞു.
പ്രളയക്കെടുതിയിലായ കേരളത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്രസർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ലെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റിനെ അറിയിച്ചു. പ്രളയക്കെടുതി ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. റാഫേല്‍ ഇടപാടില്‍ പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസ് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് രാജ്യ സഭാ നടപടികൾ ഉച്ചയ്ക്ക് രണ്ടര വരെ നിർത്തിവച്ചു.
കേരളത്തിലെ കാലവര്‍ഷക്കെടുതി നേരിടാൻ എല്ലാ സഹായങ്ങളും നൽകണമെന്നു സംസ്ഥാനത്തു നിന്നുള്ള എംപിമാർ ഇരുസഭകളിലും ആവശ്യപ്പെട്ടു. പ്രളയക്കെടുതി ദേശീയദുരന്തമായി പ്രഖ്യാപിക്കണമെനായിരുന്നു രാജ്യസഭയില്‍ ബിനോയ് വിശ്വത്തിന്റെ ആവശ്യം. കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ലോക്‌സഭയില്‍ പി കരുണാകരനും കെ.സി വേണുഗോപാലും പറഞ്ഞു. തുടർന്നാണ് കേരളത്തിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചത്.
റാഫേല്‍ ഇടപാടില്‍ കോണ്‍ഗ്രസ് പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധിച്ചു. ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി സമതി അന്വേഷണം ആവശ്യപ്പെട്ട് ഇടത് എംപിമാർ നോട്ടീസ് നല്‍കി. മുത്തലാഖ് ബില്‍ സെലക്റ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
Adjust Story Font
16