Quantcast

റാഫേല്‍ ഇടപാട്; പാര്‍ലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം

ഇടപാട് സംയുക്ത പാർലമെൻററി സമിതി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്‍റിന് പുറത്തെ ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധിച്ചു

MediaOne Logo

Web Desk

  • Published:

    11 Aug 2018 9:47 AM GMT

റാഫേല്‍ ഇടപാട്; പാര്‍ലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം
X

റാഫേൽ ഇടപാട് സംയുക്ത പാർലമെൻററി സമിതി അനേഷിക്കണം എന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം. ബഹളം ശക്തമായതോടെ രാജ്യസഭാ നടപടികള്‍ രണ്ട് തവണ നിര്‍ത്തിവെച്ചു.

രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സമവായത്തിലെത്താനാകാത്തതോടെ മുത്തലാഖ് ബില്‍ ഇന്ന് പരിഗണിക്കുന്നില്ലെന്ന് രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു. പാർലമെൻറ് സമ്മേളനത്തിന് അവസാന ദിനമായ ഇന്ന് സഭയ്ക്ക് അകത്തും പുറത്തും റാഫേല്‍ ഇടപാടില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നു.

ഇടപാട് സംയുക്ത പാർലമെൻററി സമിതി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്‍റിന് പുറത്തെ ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധിച്ചു. ആർജെഡി, എഎപി, സിപിഐ തുടങ്ങിയ പാര്‍ട്ടികളിലെ എംപിമാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

വിഷയത്തില്‍ രാജ്യസഭയില്‍ പ്രതിഷേധം ശക്തമായതോടെ രണ്ട് തവണ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സമവായത്തില്‍ എത്താനാകാത്തതോടെ മുത്തലാഖ് ബില്‍ പരിഗണിക്കുന്നില്ലെന്ന് രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു അറിയിച്ചു.

അതിനിടെ വ്യവസായ നടത്തിപ്പ് ലളിതമാക്കുന്നതിനുള്ള തര്‍ക്ക പരിഹാര ബില്‍ ഇന്ന് ലോക്സഭ പാസാക്കി. ബജറ്റ് സമ്മേളനത്തേക്കാള്‍ കാര്യക്ഷമമായിരുന്നു വര്‍ഷകാല സമ്മേളനമെന്ന് ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ ഉപസംഹാര പ്രസംഗത്തില്‍ പറഞ്ഞു.

TAGS :

Next Story