Quantcast

പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, അശ്ലീല സിനിമകള്‍ കാണാന്‍ നിര്‍ബന്ധിച്ചു; ഭോപ്പാല്‍ ഹോസ്റ്റല്‍ ഡയറക്ടര്‍ക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

കഴിഞ്ഞയാഴ്ച ഇരുപതുകാരിയായ ബധിരയും മൂകയുമായ പെണ്‍കുട്ടി അശ്വനി ശര്‍മ്മക്കെതിരെ പരാതിയുമായി രംഗത്തെത്തിയതോടെയാണ് ഭോപ്പാല്‍ ഹോസ്റ്റലിലെ പീഡന വിവരങ്ങള്‍ പുറംലോകമറിയുന്നത്

MediaOne Logo

Web Desk

  • Published:

    13 Aug 2018 6:24 AM GMT

പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, അശ്ലീല സിനിമകള്‍ കാണാന്‍ നിര്‍ബന്ധിച്ചു; ഭോപ്പാല്‍ ഹോസ്റ്റല്‍ ഡയറക്ടര്‍ക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി
X

ഭോപ്പാലിലെ സ്വകാര്യ ഹോസ്റ്റലിന്റെ ഡയറക്ടര്‍ക്കെതിരെ പരാതിയുമായി നാലാമത്തെ യുവതി കൂടി രംഗത്തെത്തി. ഡയറ്കടറായ അശ്വിനി ശര്‍മ്മ തന്നെ ആറ് മാസത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ചിരുന്നതായി യുവതി ഇന്‍ഡോര്‍ പൊലീസിനോട് പറഞ്ഞു. മാത്രമല്ല പ്രകൃതി വിരുദ്ധ കാര്യങ്ങള്‍ ചെയ്യിപ്പിച്ചതായും അശ്ലീല സിനിമകള്‍ നിര്‍ബന്ധിച്ച് കാണിപ്പിക്കുകയും ചെയ്തതായി യുവതി പറഞ്ഞു.

കഴിഞ്ഞയാഴ്ച ഇരുപതുകാരിയായ ബധിരയും മൂകയുമായ പെണ്‍കുട്ടി അശ്വനി ശര്‍മ്മക്കെതിരെ പരാതിയുമായി രംഗത്തെത്തിയതോടെയാണ് ഭോപ്പാല്‍ ഹോസ്റ്റലിലെ പീഡന വിവരങ്ങള്‍ പുറംലോകമറിയുന്നത്. 2017 സെപ്തംബര്‍ മുതല്‍ 2018 ഫെബ്രുവരി തന്നെ ഹോസ്റ്റലില്‍ വച്ചു പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. ഇതിന് പിന്നാലെ മറ്റ് രണ്ട് യുവതികള്‍ കൂടി പരാതിയുമായി രംഗത്തെത്തിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ബുധനാഴ്ച അശ്വിനി കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബലാൽസംഗം, ഭീഷണിപ്പെടുത്തല്‍, ദളിത് പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അശ്വിനിയുടെ ആവശ്യങ്ങള്‍ നിരാകരിച്ചാല്‍ അയാള്‍ ക്രൂരമായി പീഡിപ്പിക്കുമായിരുന്നുവെന്നും യുവതി പറഞ്ഞു.

ശര്‍മ്മ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ശര്‍മ്മ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്റെ അടുത്തു നില്‍ക്കുന്ന ഒരു വീഡിയോയും കോണ്‍ഗ്രസ് വക്താവ് ശോഭ ഓസ കഴിഞ്ഞു ദിവസം പുറത്തുവിട്ടിരുന്നു. ബി.ജെ.പി നേതാക്കളുമായുള്ള ബന്ധം മറച്ചുവയ്ക്കാന്‍ ശര്‍മ്മ തന്റെ ഫേസ്ബുക്ക് അക്കൌണ്ട് ഡിലീറ്റ് ചെയ്തതായും ഓസ ആരോപിച്ചു. സംഭവം സിബിഐയെ കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ചീഫ് കമല്‍ നാഥ് മുഖ്യമന്ത്രിക്ക് കത്തയച്ചു. എല്ലാ വനിതാ ഹോസ്റ്റലുകളിലും ഓരോ മാസവും പരിശോധന നടത്താന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

TAGS :

Next Story