രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവില്‍
ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവില്‍. ഇന്നത്തെ വിനിമയ നിരക്ക് ഡോളറിന് 70.08 രൂപയായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാകുന്നത്. ഇന്നലെ ആരംഭിച്ച വലിയ ഇടിവ് വ്യാപാരം ആരംഭിച്ചപ്പോള്‍ തുടരുന്നതാണ് കണ്ടത്. ഇന്നലെ രൂപയുടെ വിനിമയ മൂല്യം 69.62 ആയിരുന്നു. വൈകീട്ട് വ്യാപാരം അവസാനിക്കുമ്പോള്‍ 69.92 എന്ന നിലയില്‍ എത്തിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ നേരിയ നേട്ടം ഉണ്ടാക്കിയതിന് പിന്നാലെ വലിയ ഇടിവ് സംഭവിക്കുകയായിരുന്നു. ആഗോള സാമ്പത്തിക രംഗത്തുണ്ടായ മാറ്റങ്ങളാണ് രൂപയില്‍ പ്രതിഫലിച്ചത്.
ये à¤à¥€ पà¥�ें- രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കില്‍
കഴിഞ്ഞ ഫെബ്രുവരി മുതല്‍ രൂപക്ക് വിപണിയില്‍ തിരിച്ചടി നേരിട്ട് കൊണ്ടിരിക്കുകയാണ്. ഫെബ്രുവരി മുതല്‍ ജൂണ്‍ വരെ അഞ്ച് ശതമാനമാണ് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായത്. ഈ വര്‍ഷം അവസാനത്തോടെ രൂപയുടെ മൂല്യം ഡോളറിന് എഴുപത് രൂപക്ക് മുകളിലേക്കെത്തുമെന്നും കണക്ക് കൂട്ടപ്പെട്ടിരുന്നു. പുതിയ സാഹചര്യത്തില്‍ ഇത് ഉടന്‍ സംഭവിച്ചേക്കുമെന്നും വിപണി വിദഗ്ദര്‍ കണക്ക് കൂട്ടുന്നു. രൂപയുടെ ഇടിവ് ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിഫലിച്ചു.
Adjust Story Font
16