Quantcast

എന്‍റെ വിവാഹം കഴിഞ്ഞു !; വിവാഹത്തേക്കുറിച്ച് ചോദിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മറുപടിയിങ്ങനെ...

അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. സമാനചിന്താഗതിക്കാരായ പാര്‍ട്ടികളുമായുള്ള ചര്‍ച്ചകളുടെ തിരക്കിലാണിപ്പോള്‍. 

MediaOne Logo

ജസീന റഹിം

  • Published:

    14 Aug 2018 11:28 AM GMT

എന്‍റെ വിവാഹം കഴിഞ്ഞു !; വിവാഹത്തേക്കുറിച്ച് ചോദിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മറുപടിയിങ്ങനെ...
X

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനാണ് രാഹുല്‍ ഗാന്ധി. പ്രായം 48 വയസ്. അവിവാഹിതന്‍. പ്രായം ഇത്രയൊക്കെ ആയെങ്കിലും വിവാഹത്തേക്കുറിച്ച് ചോദിച്ചാല്‍ രാഹുലിന്‍റെ മറുപടി ഇങ്ങനെ: 'ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ജീവിതസഖിയായി തിരഞ്ഞെടുത്തു കഴിഞ്ഞു. തല്‍ക്കാലം വേറൊരു വിവാഹത്തേക്കുറിച്ച് ചിന്തിക്കുന്നില്ല.' പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കുക എന്നതാണ് രാഹുലിന്‍റെ പ്രധാന ലക്ഷ്യം. ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് രാഹുല്‍ മനംതുറന്നത്.

''അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. സമാനചിന്താഗതിക്കാരായ പാര്‍ട്ടികളുമായുള്ള ചര്‍ച്ചകളുടെ തിരക്കിലാണിപ്പോള്‍. മുമ്പ് കോണ്‍ഗ്രസിന്‍റെ സഖ്യകക്ഷികളായിരുന്നവരോടും, പുതിയ സഖ്യങ്ങള്‍ രൂപീകരിക്കാന്‍ മറ്റു ചില പാര്‍ട്ടികളുമായൊക്കെ ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ മഹാസഖ്യത്തിന് രൂപം കൊടുക്കാനുള്ള ശ്രമത്തിലാണ്. സഖ്യമുണ്ടാക്കിയാല്‍ കര്‍ണാടക ശൈലി പിന്തുടരുമോയെന്ന ചോദ്യത്തിന്: ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഒരുമിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ആ ലക്ഷ്യം ഫലത്തിലായാല്‍ പിന്നീടാണ് ആര് പ്രധാനമന്ത്രിയാകും എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുക. ഏതായാലും തല്‍ക്കാലം അടുത്ത പ്രധാനമന്ത്രി ആര് എന്ന ചോദ്യത്തേക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

2019 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഖ്യം അധികാരത്തിലെത്തുമെന്നും രാഹുല്‍ പറഞ്ഞു. മോദി വീണ്ടും പ്രധാനമന്ത്രിയാകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ല. ശിവസേന ഉള്‍പ്പെടെ ബി.ജെ.പിയുടെ പല സഖ്യ കക്ഷികളും മോദിക്കെതിരെ തിരിഞ്ഞുകഴിഞ്ഞു. മോദിക്ക് വീണ്ടും പ്രധാനമന്ത്രിയാകണമെങ്കില്‍ ബി.ജെ.പി ഒറ്റക്ക് 230 സീറ്റുകള്‍ നേടണം. യു.പിയിലേയും ബിഹാറിലേയും മുഴുവന്‍ സീറ്റുകളും ബി.ജെ.പി സ്വന്തമാക്കണം. എങ്കിലേ അതിന് സാധിക്കൂ. അത് അസാധ്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

TAGS :

Next Story