ഉമര്‍ഖാലിദിന് നേരെയുണ്ടായ വധശ്രമത്തില്‍ പ്രതിഷേധം ശക്തമാകുന്നു
മറുപടി പറയാതെ ആഭ്യന്തരമന്ത്രി ഒഴിഞ്ഞുമാറുകയാണുണ്ടായതെന്ന് ഉമര്‍ഖാലിദ് മീഡിയ വണ്ണിനോട് പറഞ്ഞു.
ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ഖാലിദിന് നേരെയുണ്ടായ വധശ്രമത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വിഷയത്തില്‍ വേഗത്തില്‍ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. മറുപടി പറയാതെ ആഭ്യന്തരമന്ത്രി ഒഴിഞ്ഞുമാറുകയാണുണ്ടായതെന്ന് ഉമര്‍ഖാലിദ് മീഡിയവണിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഡല്‍ഹി റാഫി മാര്‍ഗിലുള്ള കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ വെച്ച് ഉമര്‍ഖാലിദിന് നേരെ വധശ്രമമുണ്ടായത്.
നഗരമധ്യത്തില്‍ നടന്ന ആക്രമണമായിട്ടും അക്രമി ഓടി രക്ഷപ്പെട്ടിരുന്നു. വിഷയത്തില്‍ ഉമര്‍ഖാലിദിന്‍റെ മൊഴിയെടുത്ത പൊലീസ് എഫ്ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അതിനിടെ വേഗത്തില്‍ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ വിവിധ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി പാര്‍ലമെന്‍റ് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. ആക്രമണത്തില്‍ മറുപടി പറയേണ്ട ആഭ്യന്തരമന്ത്രി ഒഴിഞ്ഞുമാറുകയാണുണ്ടായതെന്ന് ഉമര്‍ഖാലിദ് മീഡിയവണിനോട് പറഞ്ഞു.
ഏത് രീതിയിലുള്ള ആക്രമണം ഉണ്ടായാലും വിദ്വേഷ പ്രചാരണങ്ങള്‍ക്ക് എതിരായ പോരാട്ടം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഉമര്‍ഖാലിദ് കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടത്തുന്നവരെ ഭരണകൂടം സംരക്ഷിക്കുന്ന സാഹചര്യമാണ് നിലവില്‍ രാജ്യത്തുള്ളതെന്ന് ഉമര്‍ഖാലിദിന്‍റെ പിതാവ് ഡോക്ടര്‍ എസ്ക്യൂആര്‍ ഇല്ല്യാസ് ആരോപിച്ചു.
Adjust Story Font
16