Quantcast

ഇന്ത്യയിലെ ആദ്യത്തെ ഹംബോള്‍ട്ട് പെന്‍ഗ്വിന്‍ ബൈക്കുള്ള സൂവില്‍ പിറന്നു

സ്വാതന്ത്ര്യ ദിനത്തില്‍ രാത്രി 8.02നാണ് കുഞ്ഞു പെന്‍ഗ്വിന്‍ മുട്ട വിരിഞ്ഞ് പുറത്തു വന്നത്

MediaOne Logo

Web Desk

  • Published:

    16 Aug 2018 6:47 AM GMT

ഇന്ത്യയിലെ ആദ്യത്തെ ഹംബോള്‍ട്ട് പെന്‍ഗ്വിന്‍ ബൈക്കുള്ള സൂവില്‍ പിറന്നു
X

ഇന്ത്യയിലെ ആദ്യത്തെ ഹംബോള്‍ട്ട് പെന്‍ഗ്വിന്‍ മുംബൈയിലെ ബൈക്കുള്ള സൂവില്‍ പിറന്നു. സ്വാതന്ത്ര്യ ദിനത്തില്‍ രാത്രി 8.02നാണ് കുഞ്ഞു പെന്‍ഗ്വിന്‍ മുട്ട വിരിഞ്ഞ് പുറത്തു വന്നത്. പെന്‍ഗ്വിന്‍ കുഞ്ഞ് വളരെ ഊര്‍ജ്ജസ്വലനായിരിക്കുന്നുവെന്നും തീറ്റ കൊടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും വീരമാതാ ജിയാഭായ് ഭോസ്ലെ ഉദ്യാന്‍ ആന്‍ഡ് സൂ ഡയറക്ടര്‍ ഡോ. സഞ്ജയ് ത്രിപാഠി പറഞ്ഞു.

കുഞ്ഞു പെന്‍ഗ്വിന്‍ 12 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. ആണാണോ പെണ്ണാണോ എന്നത് ഡി.എന്‍.എ ടെസ്റ്റിന് ശേഷമേ അറിയാന്‍ സാധിക്കൂ. ജൂലൈ 5നാണ് ഫ്ലിപ്പര്‍ പെന്‍ഗ്വിന്‍ മുട്ടക്ക് അടയിരുന്നത്. 40-45 ദിവസം വേണം പെന്‍ഗ്വിന്‍ മുട്ടകള്‍ വിരിയാനെന്ന് സൂ അധികൃതര്‍ പറഞ്ഞു. 2016 ജൂലൈ 26നാണ് അഞ്ച് പെണ്‍ പെന്‍ഗ്വിനുകളെ ദക്ഷിണ കൊറിയയിലെ കോക്സ് അക്വേസിയത്തില്‍ നിന്നും കൊണ്ടുവന്നത്.

TAGS :

Next Story