കശ്മീര്‍ പ്രശ്നപരിഹാരത്തിന് ഏറെ ശ്രമിച്ച പ്രധാനമന്ത്രി
ലാഹോറിലേക്ക് ബസ് സര്‍വീസ് ആരംഭിച്ച് മികച്ച ബന്ധത്തിന് വാജ്പേയിക്ക് കീഴില്‍ ഇന്ത്യ ശ്രമിച്ചെങ്കിലും കാര്‍ഗില്‍ യുദ്ധമായിരുന്നു പക്ഷെ പാകിസ്താന്റെ മറുപടി
പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്താനും കശ്മീര്‍ പ്രശ്നപരിഹാരത്തിനും ഏറെ ശ്രമിച്ച പ്രധാനമന്ത്രിയായിരുന്നു എ.ബി വാജ്പേയ്. ലാഹോറിലേക്ക് ബസ് സര്‍വീസ് ആരംഭിച്ച് മികച്ച ബന്ധത്തിന് വാജ്പേയിക്ക് കീഴില്‍ ഇന്ത്യ ശ്രമിച്ചെങ്കിലും കാര്‍ഗില്‍ യുദ്ധമായിരുന്നു പക്ഷെ പാകിസ്താന്റെ മറുപടി. തുടര്‍ച്ചയായി അരങ്ങേറിയ തീവ്രവാദി ആക്രമണങ്ങളും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളാക്കി.
പാകിസ്താനുമായി പ്രശ്ന പരിഹാരത്തിന് ശ്രമിച്ച പ്രധാനമന്ത്രി ലഹോര്‍, ആഗ്ര ഉച്ചകോടികള്‍ ശ്രദ്ധേയം കാര്‍ഗില്‍ യുദ്ധം തിരിച്ചടിയായി. കശ്മീര്‍ പ്രശ്നത്തിന് ശാശ്വതപരിഹാരമെന്നത് വാജ്പേയിയുടെ ആഗ്രഹമായിരുന്നു. ഇതിനായി പാകിസ്താനുമായി ചര്‍ച്ചകള്‍ നടത്താനും ബന്ധം മെച്ചപ്പെടുത്താനും വാജ്പേയി നിരന്തരം ശ്രമിച്ചു. 99 ഫെബ്രുവരിയില്‍ ലഹോറിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചായിരുന്നു ലാഹോര്‍ ഉച്ചകോടിക്ക് വാജ്പേയി പുറപ്പെട്ടത്. തുറന്ന ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരം, വ്യാപാരബന്ധം മെച്ചപ്പെടുത്തുക, കശ്മീര്‍ പ്രശ്നം പരിഹാരിക്കുക തുടങ്ങിയവയായിരുന്നു നവാസ് ശെരീഫുമായി നടത്തിയ ഉച്ചകോടിയുടെ ലക്ഷ്യം. നല്ല ബന്ധത്തിന് ഇന്ത്യ ശ്രമം തുടങ്ങിയെങ്കിലും കാര്‍ഗില്‍ യുദ്ധമായിരുന്നു പാകിസ്താന്റെ പ്രതികരണം. സ്വന്തം മണ്ണില്‍ വ്യോമസേനയെ അടക്കം ഉപയോഗിച്ച് യുദ്ധം ചെയ്യേണ്ടിവന്നത് വാജ്പേയിയുടെ പരാജയമായി വിലയിരുത്തപ്പെട്ടു. ഇതോടെ തീവ്രവാദവും ചര്‍ച്ചകളും ഒരുമിച്ച് പോകില്ലെന്ന നിലപാടില്‍ ഇന്ത്യ എത്തി. യു.എന്നിന്റെ ഇടപെടലിനെ തുടര്‍ന്ന് വീണ്ടും ചര്‍ച്ചകള്‍ക്ക് ഇന്ത്യ തയ്യാറായി. ഓരോ കശ്മീരിയും സ്വസ്ഥവും സമാധാനവുമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു 2001 ലെ ആഗ്ര ഉച്ചകോടിയെ വാജ്പേയി വിശദീകരിച്ചത്.
ഹുറിയത്ത് നേതാക്കളുടക്കമുള്ളവരുമായി ചര്‍ച്ചകള്‍ക്ക് വാജ്പേയി തയ്യാറായിരുന്നുവെന്നത് മറ്റ് ബി.ജെ.പി നേതാക്കളില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കി. പാകിസ്താന്റെ ആത്മാര്‍ത്ഥമില്ലാത്ത സമീപനത്തെതുടര്‍ന്ന് പക്ഷെ ആഗ്ര ഉച്ചകോടി പരാജയപ്പെട്ടു. ഇതിനിടെ എയര്‍ ഇന്ത്യ വിമാനം റാഞ്ചി ഭീകരവാദിയായ മസൂദ് അസറനെ മോചിപ്പിക്കേണ്ടി വന്നതും 2001 ലെ പാര്‍ലമെന്റ് ആക്രമണവുമെല്ലാം വാജ്പേയി സര്‍ക്കാരിനും പാകിസ്താനുമായുള്ള ചര്‍ച്ചകള്‍ തുടരുന്നതിനും ക്ഷീണമായി.
Adjust Story Font
16