Quantcast

600 കോടി കേരളത്തിന് കൈമാറിയെന്ന് കേന്ദ്രം

ആദ്യഘട്ടത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രഖ്യാപിച്ച നൂറ് കോടിയും പ്രധാനമന്ത്രി കേരളത്തില്‍ എത്തി പ്രഖ്യാപിച്ച അഞ്ഞൂറ് കോടിയുമാണ് കേരളത്തിന് കൈമാറിയിട്ടുള്ളത്.

MediaOne Logo

Web Desk

  • Published:

    21 Aug 2018 4:01 PM GMT

600 കോടി കേരളത്തിന് കൈമാറിയെന്ന് കേന്ദ്രം
X

കേന്ദ്രസഹായമായ അറുന്നൂറ് കോടി രൂപ കേരളത്തിന് കൈമാറിയതായി കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി പ്രഖ്യാപിച്ച അഞ്ഞൂറ് കോടിയും കേന്ദ്ര ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ച നൂറ് കോടിയുമാണ് കേരളത്തിന് കൈമാറിയത്.

ആദ്യഘട്ടത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രഖ്യാപിച്ച നൂറ് കോടിയും പ്രധാനമന്ത്രി കേരളത്തില്‍ എത്തി പ്രഖ്യാപിച്ച അഞ്ഞൂറ് കോടിയുമാണ് കേരളത്തിന് കൈമാറിയിട്ടുള്ളത്. ഇന്ന് ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി ചേര്‍ന്ന് കേരളത്തിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. ക്യാബിനെറ്റ് സെക്രട്ടറി അധ്യക്ഷനായ യോഗത്തില്‍ കേരള ചീഫ് സെക്രട്ടറിയും വീഡിയോ കോണ്‍റന്‍സ് വഴി പങ്കെടുത്തിരുന്നു.

ഒട്ടുമിക്കയിടങ്ങളിലും വെള്ളം അതിവേഗം ഇറങ്ങുകയാണെങ്കിലും ചിലയിടങ്ങള്‍ ഇപ്പോഴും വെള്ളം കയറിയ നിലയിലാണെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. അതേസമയം തൃശൂര്‍ പാലിയേക്കര, പാലക്കാട് പാമ്പംപാലം, കൊച്ചി കുമ്പളം എന്നിവിടങ്ങളിലെ ടോള്‍ പിരിവ് നിര്‍ത്തിവെക്കാനായി ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 26 വരെ സ്ഥിതി തുടരാണ് നിര്‍ദേശം.

വെള്ളം കയറിയും മണ്ണിടിഞ്ഞും തകര്‍ന്ന കേരളത്തിലെ പ്രധാന റെയില്‍പാതകളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി ഇന്ത്യന്‍ റെയില്‍വേയും അറിയിച്ചിട്ടുണ്ട്. 65 മെട്രിക് ടണ്‍ മരുന്നുകള്‍ കേരളത്തിലേക്ക് അയച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. ഒരു കോടി ക്ലോറിന്‍ ഗുളികകള്‍ കൂടി അടുത്ത ഘട്ടമായി അയക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ 94 ശതമാനം ടെലികോം ടവറുകളും പ്രവര്‍ത്തനക്ഷമമായതായാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. ഇതോടൊപ്പം ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തിയതിയും പ്രളയം കണക്കിലെടുത്ത് നീട്ടി നല്‍കിയിട്ടുണ്ട്.

TAGS :

Next Story