മഴ മാറി; രക്ഷാപ്രവര്‍ത്തനത്തിന്റെ പാതയില്‍ കുടകും
ജില്ലയിൽ 845 വീടുകൾ പൂർണമായി തകർന്നു. സുള്ള്യ മടിക്കേരി ദേശീയ പാതയിൽ 13 കി.മീ റോഡ് ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. ജില്ലയിൽ ആകെ 128 കിലോ മീറ്റർ റോഡുകൾ തകർന്നു. 58 പാലങ്ങളും തകർന്നിട്ടുണ്ട്.
മണ്ണിടിച്ചിലിലും കനത്ത മഴയിലും തകർന്ന സുള്ള്യ - മടിക്കേരി ദേശീയപാതയിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ 4 മാസം വേണ്ടിവരുമെന്ന് സൂചന. കനത്ത മഴയിലും പ്രളയത്തിലും ദക്ഷിണ കർണാടക, ഉഡുപ്പി, ചിക്കമഗളൂരു, കുടക് ജില്ലകളിൽ തകർന്നത് 4000 ത്തോളം വീടുകൾ. മഴ മാറിയതോടെ കുടക് ജില്ലയിൽ രക്ഷാ പ്രവർത്തനം സജീവമായി.
കനത്ത മഴയിലും മണ്ണിടിച്ചിലിലും ദക്ഷിണ കർണാടകയിൽ 1326 വീടുകൾ ഭാഗികമായും 289 വീടുകൾ പൂർണമായും തകർന്നു. ജില്ലയിൽ 7 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഉഡുപ്പിയിൽ 1119 വീടുകൾ ഭാഗികമായും, 40 വീടുകൾ പൂർണമായും തകർന്നു.
മഴക്കെടുതികൾ ഏറെ ഉണ്ടായത് കുടക് ജില്ലയിലാണ്. ജില്ലയിൽ 845 വീടുകൾ പൂർണമായി തകർന്നു. സുള്ള്യ മടിക്കേരി ദേശീയ പാതയിൽ 13 കി.മീ റോഡ് ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. ജില്ലയിൽ ആകെ 128 കിലോ മീറ്റർ റോഡുകൾ തകർന്നു. 58 പാലങ്ങളും തകർന്നിട്ടുണ്ട്. ഗതാഗതം സാധാരണ നിലയിലാകാൻ മാസങ്ങൾ വേണ്ടി വരും. കുടക് ജില്ലയിലെ വിവിധ സ്ഥലങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ഏക്കർ കണക്കിന് കൃഷി ഭൂമിയാണ് ഒലിച്ചു പോയത്.
ദക്ഷിണ കർണാടകയിൽ 12 ഉം ഉഡുപ്പിയിലും കുടകിലും 9 പേർ വീതവും മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. പ്രദേശത്ത് നൂറോളം പേരെ കാണാനില്ലെന്ന് നാട്ടുകാർ പറയുന്നു. ഇവർക്കായി ദേശീയ ദുരന്ത നിവാരണ സേനയുടെ തിരച്ചിൽ തുടരുകയാണ്.
Adjust Story Font
16