നീറ്റ് പരീക്ഷയില്‍ മാറ്റമില്ല; ഓണ്‍ലൈനാക്കാനുള്ള തീരുമാനം മരവിപ്പിച്ചു
ആരോഗ്യമന്ത്രാലയത്തിന്റെ അപേക്ഷപ്രകാരമാണ് തീരുമാനം പിന്‍വലിച്ചതെന്ന് ദേശീയ പരീക്ഷ ഏജന്‍സി വ്യക്തമാക്കി.
നീറ്റ് പരീക്ഷ വര്‍ഷത്തില്‍ രണ്ട് തവണ തടത്താനും ഓണ്‍ലൈന്‍ ആക്കാനുമുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. പഴയപടി എഴുത്തുപരീക്ഷയായി അടുത്തവര്‍ഷം മെയ് അഞ്ചിനാണ് പുതിയ തീരുമാനം നടപ്പിലാവുക. ആരോഗ്യമന്ത്രാലയത്തിന്റെ അപേക്ഷപ്രകാരമാണ് തീരുമാനം പിന്‍വലിച്ചതെന്ന് ദേശീയ പരീക്ഷ ഏജന്‍സി വ്യക്തമാക്കി. എന്നാല്‍ വര്‍ഷത്തില്‍ രണ്ട് തവണ പരീക്ഷ സംഘടിപ്പിക്കുന്നത് വഴി വിദ്യാര്‍ഥികള്‍ക്ക് മാനസിക സമര്‍ദ്ദമേറുമെന്നതും ഓണ്‍ലൈന്‍ പരീക്ഷ ഗ്രാമീണ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാകുമെന്ന വിമര്‍ശനത്തെ തുടര്‍ന്നുമാണ് തീരുമാനമെന്നാണ് സൂചന.
Next Story
Adjust Story Font
16