കേരളത്തിന് കേന്ദ്രം കൂടുതല്‍ സഹായം നല്‍കണമെന്ന് യെച്ചൂരി
കേരളത്തിലെ പ്രളയ ദുരിതങ്ങള്‍ അക്കമിട്ട് നിരത്തിയാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
പ്രളയ ദുരിതത്തിലായ കേരളത്തിന് കൂടുതല്‍ സഹായം ലഭ്യമാക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യം ആവശ്യപ്പെട്ട് യെച്ചൂരി പ്രധാനമന്ത്രിക്ക് കത്തെഴുതി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട് ശേഖരണത്തിനും സി.പി.എം തുടക്കമിട്ടു.
കേരളത്തിലെ പ്രളയ ദുരിതങ്ങള്‍ അക്കമിട്ട് നിരത്തിയാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. പുനരധിവാസ - പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സഹായം ഉറപ്പാക്കണമെന്നും സഹായധനം വര്‍ധിപ്പിക്കണമെന്നും കത്തില്‍ പറയുന്നു. ആവശ്യങ്ങളില്‍ അനുകൂല മറുപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് യെച്ചൂരി പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സി.പി.എമ്മിന്റെ ഫണ്ട് ശേഖരണത്തിനും യെച്ചൂരി തുടക്കം കുറിച്ചു. ഗോള്‍മാര്‍ക്കറ്റില്‍ വച്ച് നടന്ന പരിപാടിയില്‍ പി.ബി അംഗം ബൃന്ദ കാരാട്ടും പങ്കെടുത്തു. രാജ്യത്തെ മുഴുവന്‍ പാര്‍ട്ടി യൂണിറ്റുകളും പോഷക സംഘടന യൂണിറ്റുകളും ഫണ്ട് സമാഹരണത്തില്‍ പങ്കാളികളാകും.
Adjust Story Font
16