അൽജസീറയുടെ ഇന്ത്യയിലെ സംപ്രേക്ഷണം തടസ്സപ്പെടും, കാരണം കശ്മീരിനെ ക്കുറിച്ചുള്ള ഡോക്യുമെന്ററി
അൽജസീറയുടെ ഇന്ത്യയിലെ സംപ്രേക്ഷണം തടസ്സപ്പെടും, കശ്മീരിനെ ക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ് തടസത്തിന് കാരണമെന്നാണ് അറിയാൻ കഴിഞ്ഞത്. കശ്മീരിലെ മിലിറ്റൻസിയെ ക്കുറിച്ചുള്ള ഡോക്യുമെന്ററി പക്ഷപാതപരമായിട്ടാണ് എടുത്തിട്ടുള്ളെതെന്നാണ് അനൗദ്യോഗിക വിശദീകരണത്തിൽ പറയുന്നത്. സെക്യൂരിറ്റി ലൈസൻസ് പിൻവലിച്ച സാഹചര്യത്തിൽ ഇനിയുള്ള സംപ്രേഷണം എങ്ങനെ എന്ന കാര്യത്തിൽ വ്യക്ത വന്നിട്ടില്ല. ആഭ്യന്തര മന്ത്രാലയത്തിൽ റിവ്യൂ പെറ്റീഷൻ നൽകി പിന്നീടുള്ള തീരുമാനമനുസരിച്ചാകും തുടർന്നുള്ള സംപ്രേഷണം. അൽജസീറ ഇത് വരെ ഈ വിഷയത്തിൽ ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയിൽ ഒരു ചാനലിന് സംപ്രേഷണം നടത്താൻ ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്യൂരിറ്റി ക്ലീയറൻസ് നിർബന്ധമാണ്. ഔദ്യോഗിക രേഖകൾ പ്രകാരം ആഭ്യന്തര മന്ത്രാലയം 2010 ഡിസംബർ മൂന്നിന് സെക്യൂരിറ്റി ക്ലീയറൻസ് നൽകുകയും 2018 മെയ് ഇരുപത്തി ഒൻപതിന് പിൻവലിക്കുകയും ചെയ്തതാണ്. എ.ജെ.ഐ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള അൽജസീറ ചാനൽ തങ്ങളുടെ ഡോക്യുമെന്ററിയുടെ മുഴുവൻ വേർഷനിൽ ഇന്ത്യാ ഗവണ്മെന്റിന്റെ പ്രവർത്തനങ്ങളെ കുറിച്ച് 10 മിനുട്ട് ഭാഗം വിശദീകരിക്കുന്നുണ്ട്, ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ച ഡോക്യൂമെന്ററിയിൽ ഈ ഭാഗം നഷ്ടപെട്ടുവെന്നാണ് അല്ജസീറയുടെ വിശദീകരണം.എഡിറ്റിങ്ങ് സമയത്ത് പറ്റിയ അബദ്ധമാണെന്ന് പറയുന്നത്.
ഇതിന് മുൻപും അല്‍ ജസീറക്കെതിരെ കേന്ദ്രം നടപടിയെടുത്തിട്ടുണ്ട്. 2015ൽ ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ചുവെന്ന് പറഞ്ഞായിരുന്നു സംപ്രേക്ഷണം തടസ്സപ്പെട്ടത്. അഞ്ചു ദിവസം സംപ്രേക്ഷണം തടസ്സപ്പെട്ട അൽജസീറ കറുത്ത സ്‌ക്രീനിൽ 'ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യ പ്രകാരം ഈ ചാനൽ ലഭ്യമാകുകയില്ല' എന്ന് കാണിച്ചിരുന്നു.
Adjust Story Font
16