കേരളത്തിന് കൈത്താങ്ങായി ഡല്‍ഹി സര്‍വ്വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികള്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണത്തിനായി ഡല്‍ഹിയില്‍ ബക്കറ്റുമായി ഇറങ്ങിയിരിക്കുകയാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍.
പ്രളയ ദുരന്തത്തില്‍ കേരളത്തിന് കൈത്താങ്ങായി ഡല്‍ഹി സര്‍വ്വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണത്തിനായി ഡല്‍ഹിയില്‍ ബക്കറ്റുമായി ഇറങ്ങിയിരിക്കുകയാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍.
ഡല്‍ഹി സര്‍വ്വകലാശാലയിലെ സാക്കിര്‍ ഹുസൈന്‍ കോളജിലെ മലയാളി ബിരുദ വിദ്യാര്‍ത്ഥികളാണ് ഇവര്‍. കനത്ത ചൂടിനെ വകവെക്കാതെ രാജ്യ തലസ്ഥാനത്തെ ആള് കൂടുന്നയിടങ്ങളിലെല്ലാം ചെന്ന് സമാനതകളില്ലാത്ത പ്രളയ ദുരിതം അഭിമുഖീകരിക്കുന്ന കേരളത്തിനായി സഹായമഭ്യര്‍ത്ഥിക്കുകയാണ് ഇവര്‍. കരോള്‍ബാഗ് മെട്രോ സ്റ്റേഷന് സമീപമാണ് ഈ ഫണ്ട് ശേഖരണം. ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണം തന്നെയാണ് ലഭിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
പ്രളയം സംബന്ധിച്ച വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ ആദ്യ ഘട്ടത്തില്‍ നല്‍കാതിരുന്നത് തുടക്കത്തില്‍ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പലര്‍ക്കും കേരളത്തില്‍ ഇങ്ങനെയൊരു ദുരന്തം നടക്കുന്നതായി പോലും അറിവില്ലായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതുവരെ പന്ത്രണ്ട് ലക്ഷം രൂപയാണ് ഡല്‍ഹി സര്‍വ്വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഇത്തരത്തില്‍ പിരിച്ചത്.
Adjust Story Font
16