ഗോഡ്‌സെക്ക് മുന്‍പ് ജനിച്ചിരുന്നെങ്കില്‍ താന്‍ ഗാന്ധിജിയെ വെടിവെച്ചുകൊല്ലുമായിരുന്നു: ഹിന്ദുമഹാസഭാ നേതാവ്
നാഥുറാം ഗോഡ്‌സെക്ക് മുന്‍പ് ജനിച്ചിരുന്നെങ്കില്‍ മഹാത്മാഗാന്ധിജിയെ സ്വന്തം കൈകൊണ്ട് വെടിവെച്ചു കൊല്ലുമായിരുന്നെന്ന് അഖിലേന്ത്യാ ഹിന്ദു മഹാസഭാ നേതാവ് പൂജ ശകുന്‍ പാണ്ഡെ
നാഥുറാം ഗോഡ്‌സെക്ക് മുന്‍പ് ജനിച്ചിരുന്നെങ്കില്‍ മഹാത്മാഗാന്ധിജിയെ സ്വന്തം കൈകൊണ്ട് വെടിവെച്ചു കൊല്ലുമായിരുന്നെന്ന് അഖിലേന്ത്യാ ഹിന്ദുമഹാസഭാ നേതാവ് പൂജ ശകുന്‍ പാണ്ഡെ. ഹിന്ദുമഹാസഭയുടെ മീററ്റിലെ ഹിന്ദു കോടതിയുടെ ആദ്യ വനിതാ ജഡ്ജി കൂടിയാണ് പൂജ ശകുന്‍ പാണ്ഡെ.
ഗാന്ധിജിയെ രാഷ്ട്രപിതാവെന്ന് വിളിക്കരുത്. എങ്ങനെയാണ് ഗാന്ധിജിക്ക് രാഷ്ട്രപിതാവ് എന്ന വിശേഷണം ലഭിച്ചതെന്ന് അറിയില്ല. പിതാവ് ഒരിക്കലും രണ്ട് മക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കില്ല. ഇന്ത്യാ വിഭജന കാലത്ത് ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ കൊല്ലപ്പെടാന്‍ കാരണം ഗാന്ധിജിയാണ്. അലിഗഡില്‍ നടത്തിയ പ്രസംഗത്തിലാണ് പൂജ ശകുന്‍ പാണ്ഡെ ഇങ്ങനെ പറഞ്ഞത്.
ഗോഡ്‌സെയാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹി. ഗാന്ധിജിയെ മഹത്വവത്ക്കരിക്കുന്ന, തെറ്റായ ചരിത്രമാണ് പുതിയ തലമുറയെ പഠിപ്പിക്കുന്നത്. ബിജെപി സര്‍ക്കാര്‍ ചരിത്രം തിരുത്തണമെന്നും ഗാന്ധിയന്‍ തത്വശാസ്ത്രം രാജ്യത്ത് നിരോധിക്കണമെന്നും പൂജ ശകുന്‍ പാണ്ഡെ ആവശ്യപ്പെട്ടു.
ഇന്ത്യയിലെ നിയമവ്യവസ്ഥയ്ക്ക് സമാന്തരമായി ഹിന്ദു കോടതി സ്ഥാപിച്ചതിന് നേരത്തെ തന്നെ ഹിന്ദുമഹാസഭയ്ക്കും പൂജയ്ക്കും അലഹബാദ് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. പിന്നാലെയാണ് കണക്ക് പ്രൊഫസര്‍ കൂടിയായ പൂജ രാഷ്ട്രപിതാവിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയത്.
Adjust Story Font
16