Quantcast

സിക്ക് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം വിവാദത്തില്‍

രൂക്ഷവിമര്‍ശനവുമായി ബിജെപിയും അകാലിദളും രംഗത്ത്. പരാമര്‍ശം കലാപത്തിലെ ഇരകളുടെ മുറിവില്‍ ഉപ്പ് തേല്‍ക്കുന്നതെന്ന് അകാലിദള്‍. രാഹുലിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം

MediaOne Logo

Web Desk

  • Published:

    26 Aug 2018 2:24 AM GMT

സിക്ക് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം വിവാദത്തില്‍
X

സിക്ക് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ബിജെപിയും അകാലിദളും. സിക്ക് വിരുദ്ധ കലാപത്തില്‍ പങ്കെടുത്തവരെ ശിക്ഷിക്കുന്നതിനെ പിന്തുണക്കുന്നുവെന്നും പാര്‍ട്ടിക്ക് കലാപത്തില്‍ പങ്കില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം . അതേസമയം രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം കലാപത്തിലെ ഇരകളുടെ മുറിവില്‍ ഉപ്പ് തേല്‍ക്കുന്നതാണെന്ന് അകാലിദള്‍ വിമര്‍ശിച്ചു.

1984 ലെ സിക്ക് വിരുദ്ധ കലാപത്തെ വേദനാജനകമായ ദുരന്തമെന്ന വിശേഷിപ്പിച്ച രാഹുല്‍ഗാന്ധി കലാപത്തില്‍ പങ്കെടുത്തവരെ ശിക്ഷിക്കണമെന്നായിരുന്ന് പറഞ്ഞത്. ഇന്ദിരഗാന്ധിയുടെ കൊലപാതകത്തിന് ശേഷം സിക്കുകാര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ കോണ്‍ഗ്രസിന് പങ്കില്ല. ആര്‍ക്കെതിരെ നടന്നതാണെങ്കിലും അക്രമത്തിന് താന്‍ എതിരാണെന്നും ബ്രിട്ടനിലെ പാര്‍ലമെന്‍ററി നേതാക്കന്‍മാരും ചില പ്രാദേശിക നേതാക്കന്‍മാരുമായുള്ള സംവാദത്തിനിടെ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ കോണ്‍ഗ്രസിന് പങ്കില്ലെങ്കില്‍ പിന്നെന്തിനാണ് മന്‍മോഹന്‍ സിങ് പാര്‍ലമെന്‍റില്‍ മാപ്പ് പറഞ്ഞതെന്ന് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം ആക്രമണത്തില്‍ ഇരയാക്കപ്പെട്ടവരുടെ മുറിവുകളില്‍ ഉപ്പ് തേക്കുന്നതാണെന്ന് ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബാര്‍ സിങ് ബാദല്‍ പറഞ്ഞു.

സംവാദത്തിന് ശേഷം നടന്ന ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണമോക്സില്‍ നടന്ന പരിപാടിയില്‍ മന്‍മോഹന്‍ സിങ് സംസാരിച്ചത് തങ്ങള്‍ക്ക് എല്ലാവര്‍ക്കും വേണ്ടിയാണെന്നും മുന്‍പ് പറഞ്ഞത് പോലെ താന്‍ അക്രമത്തിന്‍റെ ഇരയാണെന്നും അക്രമമെന്തെന്ന് തനിക്ക് അറിയാമെന്നും രാഹുല്‍ വ്യക്തമാക്കി. രാഹുലിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും രംഗത്ത് വന്നു.

TAGS :

Next Story