കേരളത്തിന് കൈത്താങ്ങാവാന്‍ ജസ്റ്റിസ് കെ.എം ജോസഫ് ഗായകനാവുന്നു
പ്രളയക്കെടുതിയെ അതിജീവിക്കുന്ന കേരളത്തെ സഹായിക്കാന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ജസ്റ്റിസ് കെ.എം ജോസഫ് ഗായകനാവുന്നു.
പ്രളയക്കെടുതിയെ അതിജീവിക്കുന്ന കേരളത്തെ സഹായിക്കാന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ജസ്റ്റിസ് കെ.എം ജോസഫ് ഗായകനാവുന്നു. സുപ്രീംകോടതി വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മുഖ്യാതിഥിയാവും.
ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ഇന്റര്‍നാഷനല്‍ ലോയുടെ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. പരിപാടിയില്‍ പിന്നണി ഗായകന്‍ മോഹിത് ചൗഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. നര്‍ത്തകിമാരായ ഭദ്ര സിന്‍ഹയും ഗൌരിപ്രിയയും ഭരതനാട്യം അവതരിപ്പിക്കും.
ഒരു ഹിന്ദി പാട്ടും ഒരു മലയാളം പാട്ടുമാണ് കെ.എം ജോസഫ് ആലപിക്കുക. സുപ്രീംകോടതി ജഡ്ജിമാര്‍ പൊതു ചടങ്ങില്‍ ഗാനം ആലപിക്കുന്നത് അപൂര്‍വ്വമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യാനും സുപ്രീംകോതി ജഡ്ജിമാര്‍ മുന്‍കൈ എടുത്തിരുന്നു.
Adjust Story Font
16