Quantcast

‘നെഹ്‌റുവിന്റെ പ്രാധാന്യം ഇല്ലാതാക്കരുത്’; മോദിയെ ചിലത് ഓര്‍മിപ്പിച്ച് മന്‍മോഹന്‍ സിങിന്റെ കത്ത്   

നെഹ്‌റു കോണ്‍ഗ്രസിന് മാത്രം അവകാശപ്പെട്ടതല്ല അദ്ദേഹം രാഷ്ട്രത്തിനൊന്നാകെയാണെന്ന് മന്‍മോഹന്‍ സിങ് ഓര്‍മിപ്പിക്കുന്നു.

MediaOne Logo

Web Desk

  • Published:

    27 Aug 2018 6:05 AM GMT

‘നെഹ്‌റുവിന്റെ പ്രാധാന്യം ഇല്ലാതാക്കരുത്’; മോദിയെ ചിലത് ഓര്‍മിപ്പിച്ച് മന്‍മോഹന്‍ സിങിന്റെ കത്ത്   
X

രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്മരണകളിരമ്പുന്ന തീന്‍മൂര്‍ത്തി ഭവന്റെ പവിത്രത സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ കത്ത്. തീന്‍മൂര്‍ത്തി ഭവനിലെ നെഹ്റു മ്യൂസിയത്തെ എല്ലാ പ്രധാനമന്ത്രിമാരുടെയും സ്മാരകമായി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് പിന്നാലെയാണ് മന്‍മോഹന്‍ സിങിന്റെ കത്ത്. നെഹ്‌റു കോണ്‍ഗ്രസിന് മാത്രം അവകാശപ്പെട്ടതല്ലെന്നും അദ്ദേഹം രാഷ്ട്രത്തിന്റേതൊന്നാകയാണെന്നും മന്‍മോഹന്‍ സിങ് കത്തിലൂടെ ഓര്‍മിപ്പിക്കുന്നു.

വാജ്‌പേയിയുടെ ഭരണകാലയളവില്‍ ഇത്തരത്തിലൊരു നീക്കവും നടന്നിട്ടില്ലെന്നും പക്ഷേ എന്നാലിപ്പോഴത്തെ നീക്കം ഒരു അജണ്ടയുടെ ഭാഗമായി തോന്നുന്നുവെന്നും അദ്ദേഹം കത്തിലൂടെ വ്യക്തമാക്കുന്നു. മാത്രമല്ല നെഹ്‌റു മരിച്ചപ്പോള്‍ വാജ്‌പേയി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹത്തെ പ്രശംസിച്ച് സംസാരിച്ചതും കത്തില്‍ ചേര്‍ക്കുന്നുണ്ട്. തീന്‍മൂര്‍ത്തി ഭവനിലെ മാറ്റത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്തുണ്ട്. അതിനിടെയാണ് മന്‍മോഹന്‍ സിങിന്റെ കത്ത്. നെഹ്‌റു സ്മാരക മ്യൂസിയത്തിന് പുറമെ ലൈബ്രറിയും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.

വികാരങ്ങളെ മാനിക്കണമെന്നും തീന്‍മൂര്‍ത്തിയെ വെഹ്‌റുവിന്റെ മാത്രം സ്മാരകമായി നിലനിര്‍ത്തണമെന്നും മന്‍മോഹന്‍സിങ് ആവശ്യപ്പെട്ടു. അതിലൂടെ ചരിത്രത്തെയും പാരമ്പര്യത്തെയും ബഹുമാനിക്കുക കൂടിയാണ് നാം ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം കത്ത് അയക്കുന്നത്. മ്യൂസിയത്തിന്റെ പ്രാഥമിക ലക്ഷ്യം ജവഹര്‍ലാല്‍ നെഹ്‌റുവും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുമാവണമെന്നും നെഹ്‌റുവിന്റെ പങ്കും സംഭാവനകളെയും ഒരു തരത്തിലും തിരുത്താനാനാവില്ലെന്നും മന്‍മോഹന്‍ സിങ് ഓര്‍മിപ്പിക്കുന്നു.

TAGS :

Next Story