Quantcast

‘മോദി സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കണം’ ആദ്യ പ്രസംഗത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് എം.കെ സ്റ്റാലിന്‍

കരുണാനിധി അന്തരിച്ചതിനെ തുടര്‍ന്നാണ് മകനും ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്റുമായ സ്റ്റാലിന്‍ ചുമതലയേറ്റത്.പ്രസംഗത്തില്‍ ഡിഎംകെ മുന്‍ നേതാവും തന്റെ പിതാവുമായ കരുണാനിധിയെ സ്മരിക്കാനും സ്റ്റാലിന്‍ മറന്നില്ല

MediaOne Logo

Web Desk

  • Published:

    28 Aug 2018 10:54 AM GMT

‘മോദി സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കണം’ ആദ്യ പ്രസംഗത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് എം.കെ സ്റ്റാലിന്‍
X

ഡിഎംകെയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്ത ശേഷമുള്ള തന്റെ ആദ്യ പ്രസംഗത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് എം.കെ സ്റ്റാലിന്‍. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും നശിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്ന് വിമര്‍ശിച്ച സ്റ്റാലിന്‍ മോദി സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

''ഇന്നത്തെ രാഷ്ട്രീയ സാഹചര്യം ഒരു ഗുരുതരമായ വെല്ലുവിളി ആയി മാറിയിരിക്കുകയാണ്. വിദ്യാഭ്യാസം, കല, സാഹിത്യം, മതം എന്നിവയെല്ലാം അധികാരികളും വർഗീയശക്തികളും ചേര്‍ന്ന് അടിച്ചമർത്തുന്നു. കേന്ദ്ര സര്‍ക്കാര്‍ ഗവർണർമാരെ തിരഞ്ഞെടുത്തുകൊണ്ട് നീതിന്യായവ്യവസ്ഥയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു. ഇതെല്ലാം മതനിരപേക്ഷ തത്വങ്ങളെ തകര്‍ക്കുകയാണ്. ഇതിനെല്ലാം നമുക്ക് മോദി സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കണം.'' സ്റ്റാലിന്‍ പറഞ്ഞു. കരഘോഷത്തോടെയാണ് അനുയായികള്‍ സ്റ്റാലിന്റെ വാക്കുകളെ ഏറ്റെടുത്തത്.

പ്രസംഗത്തില്‍ ഡിഎംകെ മുന്‍ നേതാവും തന്റെ പിതാവുമായ കരുണാനിധിയെ സ്മരിക്കാനും സ്റ്റാലിന്‍ മറന്നില്ല, ''അച്ഛന്‍ എന്ന് വിളിക്കുന്നതിനേക്കാള്‍ അദ്ദേഹത്തെ നേതാവ് എന്ന് അഭിസംബോധന ചെയ്യാനാണ് എനിക്കിഷ്ടം.''

കരുണാനിധി അന്തരിച്ചതിനെ തുടര്‍ന്നാണ് മകനും ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്റുമായ സ്റ്റാലിന്‍ ചുമതലയേറ്റത്. പാര്‍ട്ടിയില്‍ ശക്തമായ സ്വാധീനമുള്ള സ്റ്റാലിന്‍ എതിരില്ലാതെയാണ് അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഈ മാസം ഏഴിനാണ് മുന്‍മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായിരുന്ന കരുണാനിധി അന്തരിച്ചത്.

മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ എന്നാണ് സ്റ്റാലിന്റെ മുഴുവന്‍ പേര്. 1996 മുതൽ 2002 വരെ ചെന്നൈ നഗരസഭയുടെ 37-ാമത് മേയറായും 2009 മുതൽ 2011 വരെ തമിഴ്‌നാടിന്റെ ആദ്യത്തെ ഉപമുഖ്യമന്ത്രിയായും സ്റ്റാലിന്‍ പ്രവർത്തിച്ചിട്ടുണ്ട്.

TAGS :

Next Story