പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; പത്താം ക്ലാസുകാരിയെ എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥി കഴുത്തറുത്ത് കൊന്നു

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; പത്താം ക്ലാസുകാരിയെ എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥി കഴുത്തറുത്ത് കൊന്നു

തെലങ്കാനയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും കഴുത്തറുത്ത് കൊല്ലുന്ന സംഭവങ്ങളും വര്‍ധിച്ചുവരികയാണ്.

MediaOne Logo

Web Desk

  • Published:

    31 Aug 2018 9:42 AM

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; പത്താം ക്ലാസുകാരിയെ എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥി കഴുത്തറുത്ത് കൊന്നു
X

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഹൈദരാബാദില്‍ 10ആം ക്ലാസുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു. 16കാരിയായ നിഖിതയെന്ന വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. തെലങ്കാനയിലെ സങ്കറെഡ്ഡി ജില്ലയില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയായിരുന്നു ഇയാള്‍ കൊല നടത്തിയത്. സംഭവത്തില്‍ 22കാരനായ അരവിന്ദ് എന്ന യുവാവിനെ പൊലീസ് പിടികൂടി. മഹാരാഷ്ട്രയില്‍ നാന്‍ഡടില്‍ മൂന്നാം വര്‍ഷ എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥിയാണ് ഇയാള്‍.

ഏതാനും നാളുകളായി അരവിന്ദ് നിഖിതയുടെ പിറകെയുണ്ടായിരുന്നതായി പൊലീസ് പറയുന്നു. എന്നാല്‍ നിഖിത ഇയാളെ അവഗണിക്കുകയായിരുന്നു. തന്നെ അവഗണിക്കുകയും മറ്റു ആണ്‍കുട്ടികളോട് സംസാരിക്കുകയും ചെയ്തതിനാണ് അരവിന്ദ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ നിഖിത വീട്ടില്‍ തനിച്ചായിരുന്നു. വീട്ടിലെത്തിയ ഇയാള്‍ പെണ്‍കുട്ടിയുമായി തര്‍ക്കിക്കുകയും തുടര്‍ന്ന് കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തി നിഖിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. അരവിന്ദിനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്ത ശേഷം പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.

തെലങ്കാനയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും കഴുത്തറുത്ത് കൊല്ലുന്ന സംഭവങ്ങളും വര്‍ധിച്ചുവരികയാണ്.

TAGS :

Next Story