Quantcast

തീവ്രവാദത്തെ നേരിടാനും പ്രകൃതി ദുരന്തങ്ങളില്‍ സഹായിക്കാനും രാജ്യങ്ങള്‍ പരസ്പരം സഹകരിക്കണമെന്ന് മോദി

നേപ്പാളില്‍ നടന്ന ബിംസ്ടെക് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി

MediaOne Logo

Web Desk

  • Published:

    31 Aug 2018 2:05 AM GMT

തീവ്രവാദത്തെ നേരിടാനും പ്രകൃതി ദുരന്തങ്ങളില്‍ സഹായിക്കാനും രാജ്യങ്ങള്‍ പരസ്പരം സഹകരിക്കണമെന്ന് മോദി
X

തീവ്രവാദത്തെ നേരിടാനും പ്രകൃതി ദുരന്തങ്ങളില്‍ സഹായിക്കാനും രാജ്യങ്ങള്‍ പരസ്പരം സഹകരിക്കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. നേപ്പാളില്‍ നടന്ന ബിംസ്ടെക് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.

ബംഗാള്‍ ഉള്‍ക്കടലിലെ വിവിധ പ്രതിഭാസങ്ങള്‍ കാരണമായി വ്യത്യസ്തമായ പ്രകൃതി ദുരന്തങ്ങളാണ് ഓരോ വര്‍ഷവു ഉണ്ടാകുന്നത്. ഇത്തരം പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ സഹായങ്ങള്‍ ചെയ്യാന്‍ എല്ലാ രാജ്യങ്ങളും മുന്നിട്ടിറങ്ങണമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍ തായ് ലന്‍ഡ്, ഭൂട്ടാന്‍, ശ്രീലങ്ക , മ്യാന്‍മര്‍ എന്നീ രാജ്യങ്ങളടങ്ങിയതാണ് Bay of Bengal Initiative for Multi-Sectoral Technical and Economic Cooperation അഥവാ ബിം​സ്റ്റെക്.

ഉച്ചകോടിക്കെത്തിയ മോദി നേപ്പാളടക്കം അംഗ രാജ്യങ്ങളുടെ പ്രതിനിധികളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഉഭയ കക്ഷി ബന്ധം മെച്ചപ്പെടുത്തുന്ന ചര്‍ച്ചകളാണുണ്ടായതെന്ന് ഇന്ത്യന്‍ വിദേശ കാര്യ വക്താവ് രാവിഷ് കുമാര്‍ പറഞ്ഞു.

TAGS :

Next Story