Quantcast

2021ലെ സെന്‍സസില്‍ ഒബിസി വിഭാഗങ്ങളുടെ വിവരങ്ങള്‍ പ്രത്യേകം ശേഖരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ചരിത്രത്തിലാദ്യമായാണ് സെന്‍സസില്‍ പിന്നോക്ക സാമൂഹിക വിഭാഗങ്ങളുടെ വിവരങ്ങള്‍ പ്രത്യേകം ഉള്‍ക്കൊള്ളിക്കുന്നത്. സാങ്കേതിക വിദ്യകളുടെ സഹായത്തോടെയായിരിക്കും ഇത്തവണ സെന്‍സസ് വിവര ശേഖരണം നടക്കുക.

MediaOne Logo

Web Desk

  • Published:

    31 Aug 2018 1:36 PM GMT

2021ലെ സെന്‍സസില്‍ ഒബിസി വിഭാഗങ്ങളുടെ വിവരങ്ങള്‍ പ്രത്യേകം ശേഖരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
X

2021ലെ സെന്‍സസില്‍ ഒബിസി വിഭാഗങ്ങളുടെ വിവരങ്ങള്‍ പ്രത്യേകം ശേഖരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ചരിത്രത്തിലാദ്യമായാണ് സെസന്‍സസില്‍ പ്രത്യേക വിഭാഗങ്ങളുടെ വിവരങ്ങളും ഉള്‍ക്കൊള്ളിക്കുന്നത്. സെസന്‍സസിന്റെ നടപടിക്രമങ്ങള്‍ ആരംഭിച്ചതായും മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നും മന്ത്രാലയം അറിയിച്ചു.

2021ലെ സെസന്‍സസിന്റെ നടപടിക്രമങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വിളിച്ച് ചേര്‍ത്ത യോഗത്തിന് ശേഷമാണ് ഒബിസി വിഭാഗങ്ങളുടെ വിവരങ്ങള്‍ സെന്‍സസിനായി പ്രത്യേകം ശേഖരിക്കുമെന്ന കാര്യം ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ചരിത്രത്തിലാദ്യമായാണ് സെന്‍സസില്‍ പിന്നോക്ക സാമൂഹിക വിഭാഗങ്ങളുടെ വിവരങ്ങള്‍ പ്രത്യേകം ഉള്‍ക്കൊള്ളിക്കുന്നത്. സാങ്കേതിക വിദ്യകളുടെ സഹായത്തോടെയായിരിക്കും ഇത്തവണ സെന്‍സസ് വിവര ശേഖരണം നടക്കുക. അതിനാല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ വിവര ശേഖരണം പൂര്‍ത്തായാകുമെന്നും, മൂന്ന് വര്‍ഷത്തിനകം റിപ്പോര്‍ട്ട് തയ്യാറാകുമെന്നും മന്ത്രലായം അറിയിച്ചു.

വിവര ശേഖരണത്തിനായി 25 ലക്ഷം പേരുടെ ട്രെയിനിംഗ് പൂര്‍ത്തിയായതായും മന്ത്രാലയം പറഞ്ഞു. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴുമാണ് രാജ്യത്തെ ജനസംഖ്യയുടെ ഓദ്യോഗിക രേഖയായ സെന്‍സസ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്. അവസാനമായി 2011ലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

TAGS :

Next Story