Quantcast

ഗര്‍ഭിണിയായ ഭാര്യയുടെ ചികിത്സക്കായി നാല് വയസുകാരിയെ പിതാവ് വില്‍ക്കാന്‍ ശ്രമിച്ചു 

കനൌജ് സ്വദേശിയായ അരവിന്ദ് ബഞ്ചാരയാണ് ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യ സുഖ്ദേവിയുടെ ചികിത്സക്ക് വേണ്ടി മകളെ വില്‍ക്കാന്‍ നോക്കിയത്

MediaOne Logo

Web Desk

  • Published:

    31 Aug 2018 5:04 AM GMT

ഗര്‍ഭിണിയായ ഭാര്യയുടെ ചികിത്സക്കായി നാല് വയസുകാരിയെ പിതാവ് വില്‍ക്കാന്‍ ശ്രമിച്ചു 
X

ഗര്‍ഭിണിയായ ഭാര്യയുടെ ചികിത്സക്കായി നാല് വയസുകാരിയായ മകളെ പിതാവ് വില്‍ക്കാന്‍ ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ കനൌജിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. കനൌജ് സ്വദേശിയായ അരവിന്ദ് ബഞ്ചാരയാണ് ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യ സുഖ്ദേവിയുടെ ചികിത്സക്ക് വേണ്ടി മകളെ വില്‍ക്കാന്‍ നോക്കിയത്.

ഗര്‍ഭസംബന്ധമായ തകരാറുകള്‍ മൂലം സുഖ്ദേവിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സക്കായി രക്തം വേണമെന്ന് ഡോക്ടര്‍ ബഞ്ചാരയോട് പറഞ്ഞിരിന്നു. തുടര്‍ ചികിത്സക്ക് പണമില്ലാത്തതിനാല്‍ 25,000 രൂപക്ക് ഇയാള്‍ നാല് വയസുകാരിയായ മകള്‍ റോഷ്നിയെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു വയസുള്ള ജാനു എന്നൊരു മകന്‍ കൂടിയുണ്ട് ഇവര്‍ക്ക്. എന്റെ കയ്യില്‍ പണമില്ല, ഇതല്ലാതെ വേറൊരു വഴിയും തനിക്കു മുന്നിലില്ലെന്നും ബഞ്ചാര പറഞ്ഞു. കുട്ടിയെ വില്‍ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും പക്ഷേ തങ്ങള്‍ക്ക് വേറെ മാര്‍ഗമില്ലെന്നും ഇപ്പോള്‍ തന്നെ ചികിത്സക്കായി നിരവധി ആശുപത്രികള്‍ കയറിയിറങ്ങിയെന്നും സുഖ്ദേവിയും പറഞ്ഞു.

കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചത് പൊലീസെത്തി തടയുകയും ഇവര്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയുമായിരുന്നു. ചികിത്സക്കുള്ള മുഴുവന്‍ പണം തങ്ങള്‍ കൊടുക്കുമെന്ന് തിര്‍വാ പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍ അമോദ് കുമാര്‍ സിംഗ് പറഞ്ഞു.

TAGS :

Next Story