Quantcast

`സുഹൃത്തിനായി സര്‍ക്കാര്‍ രാജ്യതാല്‍പര്യം ത്യജിച്ചു’ റാഫേലില്‍ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ്

126ല്‍ 36 എണ്ണത്തിന് മാത്രമായി ഫ്രാന്‍സിന്റെ ഡസോള്‍ട്ട് ഏവിയേഷനുമായി കരാറിലേര്‍പ്പെട്ടത് വിചിത്രമാണ്. ലക്ഷാധിപതിയായ സുഹൃത്തിനായി മോദി സര്‍ക്കാര്‍ രാജ്യതാല്‍പര്യം ത്യജിച്ചെന്നും കോണ്‍ഗ്രസ് നേതാവ്.

MediaOne Logo

Web Desk

  • Published:

    3 Sep 2018 1:04 AM GMT

`സുഹൃത്തിനായി സര്‍ക്കാര്‍ രാജ്യതാല്‍പര്യം ത്യജിച്ചു’ റാഫേലില്‍ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ്
X

റാഫേല്‍ ഇടപാടില്‍ ലക്ഷാധിപതിയായ സുഹൃത്തിനായി മോദി സര്‍ക്കാര്‍ രാജ്യതാല്‍പര്യം ത്യജിച്ചെന്ന് കോണ്‍ഗ്രസ്. രാജ്യത്തിന് 126 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ ആവശ്യമുണ്ടെന്നിരിക്കെ 36 എണ്ണത്തിന് മാത്രമായി കരാറില്‍ ഏര്‍പ്പെട്ടത് എന്തുകൊണ്ടാണ്. ഇക്കാര്യങ്ങളില്‍ പ്രധാനമന്ത്രി മറുപടി നല്‍കണമെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ചതുര്‍വേദി ആവശ്യപ്പെട്ടു.

രാജ്യത്തിന് റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് തിരക്കുണ്ടായിരുന്നു എങ്കില്‍ എല്ലാ വിമാനങ്ങളും ആവശ്യപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ചോദ്യം. കുറച്ച് വിമാനങ്ങള്‍ 2019ലും മറ്റുള്ളവ 2022ലുമാണ് വിതരണം ചെയ്യുന്നത്.

126ല്‍ 36 എണ്ണത്തിന് മാത്രമായി ഫ്രാന്‍സിന്റെ ഡസോള്‍ട്ട് ഏവിയേഷനുമായി കരാറിലേര്‍പ്പെട്ടത് വിചിത്രമാണ്. ലക്ഷാധിപതിയായ സുഹൃത്തിനായി മോദി സര്‍ക്കാര്‍ രാജ്യതാല്‍പര്യം ത്യജിച്ചെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ചതുര്‍വേദി ആരോപിച്ചു.

''റാഫേല്‍ ഇടപാടില്‍ ലക്ഷാധിപതിയായ സുഹൃത്തിനായി മോദി സര്‍ക്കാര്‍ രാജ്യതാല്‍പര്യം ത്യജിച്ചു. ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ഉത്തരം നല്‍കണം.'' പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. ഇടപാട് സംബന്ധിച്ച സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നത് എന്തിനാണെന്നും അവര്‍ ചോദിച്ചു.

വിമാനവില 526 കോടിയില്‍ നിന്നും 1670 കോടിയിലേക്ക് എത്തിയത് എങ്ങിനെ. 12 ദിവസം പ്രായമുള്ള കമ്പനിക്ക് കരാര്‍ നല്‍കിയത് എന്തുകൊണ്ടാണ്. ഈ ചോദ്യങ്ങള്‍ക്കെല്ലാം പ്രധാനമന്ത്രി മറുപടി നല്‍കണമെന്നും പ്രിയങ്ക ചതുര്‍വേദി ആവശ്യപ്പെട്ടു.

TAGS :

Next Story