Quantcast

ബിജെപിക്കെതിരെ മുദ്രാവാക്യം; തമിഴ്നാട്ടില്‍ ഗവേഷക വിദ്യാര്‍ഥി അറസ്റ്റില്‍

കാനഡയിലെ മോൺട്രിയൽ സർവകലാശാലയിലെ ഗവേഷകയും എഴുത്തുകാരിയും തമിഴ്നാട് സ്വദേശിയുമായ ലോയിസ് സോഫിയയെയാണ് തൂത്തുക്കുടിയില്‍ വച്ച് പൊലിസ് അറസ്റ്റു ചെയ്തത്.

MediaOne Logo

Web Desk

  • Published:

    4 Sep 2018 7:28 AM GMT

ബിജെപിക്കെതിരെ മുദ്രാവാക്യം; തമിഴ്നാട്ടില്‍ ഗവേഷക വിദ്യാര്‍ഥി അറസ്റ്റില്‍
X

കേന്ദ്രസര്‍ക്കാറിനെയും ബിജെപിയെയും വിമര്‍ശിക്കുന്നവരെ അറസ്റ്റു ചെയ്യുന്ന നടപടി രാജ്യത്ത് തുടരുന്നു. കാനഡയിലെ മോൺട്രിയൽ സർവകലാശാലയിലെ ഗവേഷകയും എഴുത്തുകാരിയും തമിഴ്നാട് സ്വദേശിയുമായ ലോയിസ് സോഫിയയെയാണ് തൂത്തുക്കുടിയില്‍ വച്ച് പൊലിസ് അറസ്റ്റു ചെയ്തത്.

ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷ തമിഴിസൈ സൌന്ദര്‍രാജന്റെ പരാതിയിലാണ് അറസ്റ്റ്. വിമാനത്തില്‍ യാത്ര ചെയ്യവെ, തമിഴിസൈ സൌന്ദര്‍രാജനും ലോയിസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാറിനെയും ബിജെപിയെയും പ്രതികൂലിച്ചായിരുന്നു ലോയിസ് സംസാരിച്ചത്. തുടര്‍ന്ന്, വിമാനത്താവളത്തില്‍ വച്ച്, ഫാസിസം തുലയട്ടെ എന്ന മുദ്രാവാക്യവും മുഴക്കി.

മാപ്പുപറയണമെന്ന് തമിഴിസൈ ആവശ്യപ്പെട്ടെങ്കിലും ലോയിസ് വഴങ്ങിയില്ല. തുടര്‍ന്നാണ്, ലോയിസിന് തീവ്രവാദബന്ധമുണ്ടെന്ന് കാണിച്ച്, ബിജെപി പരാതി നല്‍കിയത്. തൂത്തുക്കുടിയില്‍ വച്ച് വൈകിട്ടോടെ ലോയിസിനെ അറസ്റ്റു ചെയ്തു. മകളെ അപമാനിച്ചുവെന്ന് കാണിച്ച്, ലോയിസിന്റെ പിതാവ് നല്‍കിയ പരാതിയില്‍ നടപടിയുണ്ടായിട്ടില്ല.

തൂത്തുക്കുടി, സേലം - ചെന്നൈ എട്ടുവരി പാത വിഷയങ്ങളില്‍ നിരന്തരമായി സര്‍ക്കാറുകള്‍ക്കെതിരെ ലോയിസ് ലേഖനങ്ങള്‍ എഴുതാറുണ്ട്. കേന്ദ്രത്തെ വിമര്‍ശിയ്ക്കുന്നവരെ തീവ്രവാദ ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്യുന്ന നടപടി, വര്‍ധിച്ചുവരികയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു. മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച്, കവി വരവരറാവു ഉള്‍പ്പെടെ അഞ്ചു പേരെ അറസ്റ്റു ചെയ്ത സംഭവത്തില്‍, പൊലിസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിനെതിരെ കോടതി രംഗത്തെത്തിയിരുന്നു.

'മോദി രാജ്' അവസാനിപ്പിക്കാൻ രാജീവ് ഗാന്ധി വധം പോലൊരു സംഭവത്തിനായി, അറസ്റ്റിലായവർ നിരവധി കത്തുകൾ കൈമാറിയെന്ന് പൊലിസ് പറഞ്ഞിരുന്നു. കോടതിയുടെ പരിഗണനയില്‍ ഇരിയ്ക്കുന്ന കേസില്‍, ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്താന്‍ പൊലിസിന് അധികാരമില്ലെന്നും വിശദീകരണം നല്‍കണമെന്നും കോടതി നിരീക്ഷിച്ചു.

TAGS :

Next Story