Quantcast

പരീക്ഷക്കുള്ള അഡ്മിറ്റ് കാര്‍ഡില്‍ അമിതാഭ് ബച്ചന്‍, പുലിവാല്‍ പിടിച്ച് യു.പി സര്‍വ്വകലാശാല 

ഗോണ്ട ജില്ലയിലെ രവീന്ദ്ര സിംഗ് സ്മാരക് മഹാവിദ്യാലയത്തിലെ വിദ്യാര്‍ഥിയായ അമിതി ദിവേതിക്കാണ് ബച്ചന്റെ ചിത്രം അച്ചടിച്ച കാര്‍ഡ് ലഭിച്ചത്

MediaOne Logo

Web Desk

  • Published:

    4 Sep 2018 5:42 AM GMT

പരീക്ഷക്കുള്ള അഡ്മിറ്റ് കാര്‍ഡില്‍ അമിതാഭ് ബച്ചന്‍, പുലിവാല്‍ പിടിച്ച് യു.പി സര്‍വ്വകലാശാല 
X

ബി.എഡ് വിദ്യാര്‍ഥിക്കുള്ള അഡ്മിറ്റ് കാര്‍ഡില്‍ അമിതാഭ് ബച്ചന്റെ പടം. ഉത്തര്‍പ്രദേശ് ഫസിയാബാദിലെ ഡോ.റാം മനോഹര്‍ ലോഹ്യ അവധ് സര്‍വ്വകലാശാലയുടെ അഡ്മിഷന്‍ കാര്‍ഡിലാണ് ബച്ചന്‍ കടന്നുകൂടിയത്. ഗോണ്ട ജില്ലയിലെ രവീന്ദ്ര സിംഗ് സ്മാരക് മഹാവിദ്യാലയത്തിലെ വിദ്യാര്‍ഥിയായ അമിതി ദിവേതിക്കാണ് ബച്ചന്റെ ചിത്രം അച്ചടിച്ച കാര്‍ഡ് ലഭിച്ചത്.

രണ്ടാം വര്‍ഷ പരീക്ഷക്കുള്ള അപേക്ഷ ഫോം തന്റെ ഫോട്ടോ സഹിതമാണ് പൂരിപ്പിച്ച് അയച്ചതെന്ന് അമിത് പറയുന്നു. എന്നാല്‍ അഡ്മിറ്റ് കാര്‍ഡ് കിട്ടിയപ്പോള്‍ അതില്‍ അമിതിന്റെ ഫോട്ടോക്ക് പകരം അമിതാഭ് ബച്ചന്റെ ഫോട്ടോയാണ് ഉണ്ടായിരുന്നത്. മറ്റ് രേഖകള്‍ സമര്‍പ്പിച്ചതുകൊണ്ട് തന്നെ പരീക്ഷ എഴുതാന്‍ അനുവദിച്ചെങ്കിലും തന്റെ മാര്‍ക്ക് ഷീറ്റിനെക്കുറിച്ചോര്‍ത്ത് പേടിയുണ്ടെന്നും അമിത് കൂട്ടിച്ചേര്‍ത്തു.

ഇന്റര്‍നെറ്റ് കഫേയില്‍ നിന്നും അപേക്ഷ ഫോം പൂരിപ്പിച്ചപ്പോള്‍ തെറ്റ് പറ്റിയതാകാമെന്നാണ് കോളേജ് അഡ്മിനിസ്ട്രേഷന്‍ പറയുന്നത്. തങ്ങളുടെ കോളേജിലെ സ്ഥിരം വിദ്യാര്‍ഥിയാണ് അമിതെന്നും പരീക്ഷക്കുള്ള അപേക്ഷ ഫോം അയച്ചതായും കഫേയില്‍ നിന്നും തെറ്റ് പറ്റിയതാകാമെന്നുമാണ് രവീന്ദ്ര സിംഗ് സ്മാരക് മഹാവിദ്യാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഗൂര്‍പേന്ദ്ര മിശ്രയും പറയുന്നത്. സംഭവത്തെക്കുറിച്ച് പരീക്ഷാ സെന്ററിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

TAGS :

Next Story