Quantcast

ബി.ജെ.പി ‘ബേട്ടി ബാഗോ’ കാമ്പയിന്‍ തുടങ്ങിയോ ? പരിഹാസവുമായി ശിവസേന

പെണ്‍കുട്ടികള്‍ വിവാഹാഭ്യര്‍ഥന നിരസിച്ചാല്‍ അവരെ തട്ടിക്കൊണ്ടുവരാന്‍ യുവാക്കളെ സഹായിക്കുമെന്ന എംഎല്‍എയുടെ ഭീഷണിയില്‍ നടപടി എടുക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയെ താക്കറെ വെല്ലുവിളിക്കുകയും ചെയ്തു. 

MediaOne Logo

Web Desk

  • Published:

    5 Sep 2018 2:40 PM

ബി.ജെ.പി ‘ബേട്ടി ബാഗോ’ കാമ്പയിന്‍ തുടങ്ങിയോ ? പരിഹാസവുമായി ശിവസേന
X

ബി.ജെ.പി നേതൃത്വത്തിനെതിരെ ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ ട്രോള്‍. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകുമെന്ന് ഭീഷണി മുഴക്കിയ ബി.ജെ.പി എം.എല്‍.എ രാം കദമിനെതിരെ കര്‍ശന നടപടി എടുക്കണമെന്ന് താക്കറെ ആവശ്യപ്പെട്ടു.

'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' പദ്ധതി പോലെ ബി.ജെ.പി 'ബേട്ടി ബാഗോ'(പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍) കാമ്പയിനും തുടങ്ങിയോയെന്നും താക്കറെ പരിഹസിച്ചു. പെണ്‍കുട്ടികള്‍ വിവാഹാഭ്യര്‍ഥന നിരസിച്ചാല്‍ അവരെ തട്ടിക്കൊണ്ടുവരാന്‍ യുവാക്കളെ സഹായിക്കുമെന്ന ബി.ജെ.പി എം.എല്‍.എയുടെ ഭീഷണിയില്‍ നടപടി എടുക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഭട്നാവിസിനെ താക്കറെ വെല്ലുവിളിക്കുകയും ചെയ്തു. അടുത്ത തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയും ഇയാള്‍ക്ക് ടിക്കറ്റ് കൊടുക്കരുതെന്നും താക്കറെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി കുറച്ചെങ്കിലും ധൈര്യം കാണിക്കണമെന്നും താക്കറെ പറഞ്ഞു.

"നിങ്ങള്‍ ഒരു പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ഥന നടത്തി, അവളത് നിരസിച്ചു എന്നതാണ് നിങ്ങളുടെ പ്രശ്നമെങ്കില്‍ ഞാനുണ്ട് നിങ്ങളെ സഹായിക്കാന്‍. നിങ്ങളുടെ മാതാപിതാക്കള്‍ക്കും ആ കുട്ടിയെ ഇഷ്ടമാണെങ്കില്‍ ഉറപ്പായും നിങ്ങള്‍ക്കായി ഞാന്‍ ആ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവരും. എന്റെ ഫോണ്‍ നമ്പര്‍ ഞാനിതാ നിങ്ങള്‍ക്ക് നല്‍കുന്നു. ആവശ്യമുള്ളപ്പോള്‍ വിളിക്കൂ" എന്നാണ് എം.എല്‍.എ പറഞ്ഞത്. ഘട്കോപറില്‍ നിന്നുള്ള എം.എല്‍.എയാണ് രാം കദം. എം.എല്‍.എമാര്‍ പോലും ഇങ്ങനെയാണ് ചിന്തിക്കുന്നതെങ്കില്‍ മഹാരാഷ്ട്രയിലെ സ്ത്രീകള്‍ എങ്ങനെ സുരക്ഷിതരായിരിക്കുമെന്നാണ് ഉയരുന്ന വിമര്‍ശനം.

TAGS :

Next Story